Sunday, October 27, 2019

ദൈവിക വാഗ്ദാനങ്ങൾ


  എന്നെ ആശ്രയിക്കുന്നവൻ ദേശം കൈവശമാക്കും.  അവന്‌ എൻ്റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും.

(ഏശയ്യാ 57:13)

നിങ്ങൾ എന്നിൽ വസിക്കുകയും എൻ്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുളളതു ചോദിച്ചു കൊളളുക; നിങ്ങൾക്കു ലഭിക്കും.

(യോഹ 15:7)

Saturday, October 26, 2019

സാബത്ത്‌


 "സാബത്ത്‌  വിശുദ്ധ ദിനമായി    ആചരിക്കണമെന്ന്‌ ഓർമിക്കുക."

(പുറപ്പാട്  20:8)

Friday, October 25, 2019

അനുഗ്രഹം



      "കർത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും.  
ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ!"

(സങ്കീർത്തനം 115:14,15)

Thursday, October 24, 2019

കർത്താവിനു കടം കൊടുക്കുക



         "ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന്‌ ആ കടം വീട്ടും."

(സുഭാഷിതങ്ങൾ 19:17)

Friday, October 18, 2019

ക്രിസ്തുവിൻ്റെ സ്നേഹം

 

   എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിൻ്റെ സ്നേഹം  നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിൻ്റെ സംപൂർണതയാൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ.
   നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക്‌ സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേൻ.

(എഫേ 3:18-21)

Sunday, October 6, 2019

അന്യരെ വിധിക്കരുത്



    "വിധിക്കപ്പടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങൾക്കും അളന്നു കിട്ടും. നീ സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും നിൻ്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിൻ്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിൻ്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ എന്ന്‌ എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്ന്‌ തടിക്കഷണം എടുത്തു മാറ്റുക. അപ്പോൾ സഹോദരൻ്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും.
.
(മത്താ 7:1-5)


Thursday, October 3, 2019

രക്തരൂക്ഷിതമായ ശുദ്ധീകരണം


പരിശുദ്ധ അമ്മ പറയുന്നു:

ഇന്ന്‌ നിങ്ങൾ രക്തരൂക്ഷിതമായ, വേദനാജനകമായ പോരാട്ടത്തിലേക്ക്‌ നടന്നടുത്തു കൊണ്ടിരിക്കുകയാണ്‌. യേശുവിൻ്റെ രണ്ടാം വരവിനും ഭരണത്തിനും മുന്നോടിയായി എൻ്റെ വിമലഹൃദയത്തിൻ്റെ വിജയത്തിനു മുമ്പ്‌, ഈ കാലഘട്ടത്തിൽ ഈ പോരാട്ടം അരങ്ങേറേണ്ടതുണ്ട്‌.
1917 ൽ ഫാത്തിമയിൽ വച്ച്‌ പ്രവചനാത്മകമായി ഞാനിതു വെളിപ്പെടുത്തിയിരുന്നു. സൂര്യനെ ഉടയാടയായി ധരിച്ചിരിക്കുന്ന സ്ത്രീയും ചുവന്ന സർപ്പവും തമ്മിലുളള, നൂറ്റാണ്ടു മുഴുവൻ നീണ്ടു നിൽക്കുന്ന യുദ്ധം വ്യക്തമായ ഈ നിമിഷങ്ങളിൽ, സഭയെ മുഴുവനായി നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ലോകമെമ്പാടും പരക്കുന്ന നാസ്തികത്വം വഴി ദൈവത്തെ അഹന്തയോടെ വെല്ലുവിളിക്കുന്നത് ഞാൻ മുൻകൂട്ടി കാണുകയായിരുന്നു. 

(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശങ്ങളിൽ നിന്ന്‌)