Thursday, July 26, 2012

ദണ്ഡവിമോചനങ്ങള്‍

 (വി. ലൂയിസ് ഡി മോണ്ട്ട്ഫോര്‍ട്ടിന്‍റെ  "The Secret of the Rosary" ല്‍ നിന്ന്)
                   
                 നമ്മുടെ പാപങ്ങളര്‍ഹിക്കുന്ന താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള വിടുതലാണ് ദണ്ഡവിമോചനം. ആ പാപത്തിന്‍റെ അപരാധത്തെ സംബന്ധിച്ചിടത്തോളം അവ (കുമ്പസാരം വഴി)  പൊറുക്കപ്പട്ടുകഴിഞ്ഞവയായിരിക്കും.   സഭാഭണ്ഡാരത്തില്‍ അടങ്ങിയിട്ടുള്ള യേശുക്രിസ്തുവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധരുടേയും അളവറ്റ പരിഹാരങ്ങളുടെ യോഗ്യതയാല്‍, നമ്മുടെ പാപങ്ങള്‍ നിമിത്തം നമുക്കു ലഭിക്കാനിരിക്കുന്ന താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള വിടുതല്‍ അല്ലെങ്കില്‍ ഇളവ് ആണത്. 
                                പാപത്തിന്‍റെ കുറ്റവും അത് അര്‍ഹിക്കുന്ന നിത്യശിക്ഷയും കൌദാശിക പാപമോചനത്തിലൂടെ ഇളച്ചു കിട്ടുമെങ്കിലും ക്ഷമിക്കപ്പെട്ടുകഴിഞ്ഞ പാപങ്ങള്‍ക്കും ദൈവനീതിയെ തൃപ്തിപ്പെടുത്തേണ്ടതിന്,  ജീവിതകാലത്തോ മരണശേഷമോ ഒരു ശിക്ഷ നാം അനുഭവിക്കേണ്ടതായിട്ടുണ്ട്. 
                                                          ഭൂമിയിലെ നമ്മുടെ ജീവിതകാലത്ത്, നമ്മുടെ പാപങ്ങള്‍ക്ക്‌ മതിയാംവണ്ണം പ്രായശ്ചിത്തം ചെയ്യുന്നതില്‍ നാം പരാജിതരാകുന്നതനുസരിച്ച്, ഒരു നിശ്ചിതകാലം ശുദ്ധീകരണസ്ഥലത്ത് നാം സഹിക്കേണ്ടിവരും.  ദണ്ഡവിമോചനം, ഈ താല്‍ക്കാലിക ശിക്ഷ ഇല്ലാതാക്കുകയോ അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യുന്നു. 
 
               പാപം മൂലമുള്ള  ശിക്ഷയില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതലാണ് പൂര്‍ണ്ണദണ്ഡവിമോചനം.  ഭാഗികമായ ദണ്ഡവിമോചനവുമുണ്ട്.  ഉദാഹരണത്തിന്, സഭയുടെ പുരാതന കാനോന്‍ നിയമസംഹിതയനുസരിച്ച്, ഒരു വ്യക്തിക്ക് നൂറോ ആയിരമോ വര്‍ഷത്തെ പ്രായശ്ചിത്തം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കില്‍, അത്രയും കാലം ആ വ്യക്തി ശുദ്ധീകരണസ്ഥലത്ത് അനുഭവിച്ചു തീര്‍ക്കേണ്ട പ്രായശ്ചിത്തത്തില്‍ നിന്നുള്ള ഒഴിവാണ് 100, അല്ലെങ്കില്‍ 1000 വര്‍ഷത്തെ ദണ്ഡവിമോചനം എന്നത്.

                   കാനോന്‍ നിയമമനുസരിച്ച്,  ഒരു മാരകപാപത്തിന്   ഏഴ്, അല്ലെങ്കില്‍ പത്ത്, ചിലപ്പോള്‍ 15 വര്‍ഷത്തെ പ്രായശ്ചിത്തം ആവശ്യമായി വരുന്നു.   ഇതുപ്രകാരം, 20 മാരകപാപം ചെയ്ത ഒരു വ്യക്തിക്ക് 7 വര്‍ഷത്തെ പ്രായശ്ചിത്തം ഏറ്റം ചുരുങ്ങിയത് 20 പ്രാവശ്യം അനുഷ്ടിക്കേണ്ടി വരും.

Monday, July 23, 2012

വിശുദ്ധരും ശുദ്ധീകരാത്മാക്കളും

                   പ്രസിദ്ധരും അപ്രസിദ്ധരുമായ  ഒട്ടേറെ വിശുദ്ധര്‍ക്ക് തങ്ങളുടെ ജീവിതകാലത്ത് ശുദ്ധീകരണസ്ഥലത്തിന്‍റെ ദര്‍ശനം ലഭിക്കുകയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ പ്രാര്‍ത്ഥന യാചിച്ച് അവരെ സന്ദര്‍ശിക്കുകയോ ചെയ്തിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നുണ്ട്. വി.ജെര്‍ട്രൂഡ്, ടൊളന്‍ന്റിനോയിലെ വി.നിക്കോളാസ്, വി.ജോണ്‍ മാസ്സിയാസ്,     ആര്‍സിലെ വിശുദ്ധനായ വികാരി വി. ജോണ്‍ മരിയ വിയാനി, വി. പാദ്രെ പിയോ, സിയന്നായിലെ വി. കാതറിന്‍, വി.അമ്മത്രേസ്യ, വി.കൊച്ചുത്രേസ്യ, ജനോവായിലെ വി. കാതറിന്‍, വി.ഫൌസ്തീന, വി. മാഗ്ദലിന്‍  (St.Magdalen of the Cross) തുടങ്ങിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു.
 
വി. മാഗ്ദലിന്‍ ഒരു സംഭവം വിവരിക്കുന്നു:  "വൈകുന്നേരമായപ്പോള്‍ എന്‍റെ  കാവല്‍മാലാഖ എന്നെ  ശുദ്ധീകരണസ്ഥലത്തിന്‍റെ ഏറ്റവും താഴത്തെ  ഭാഗത്തേക്കു നയിച്ചു.   ഭയാനകമായ  ഒരു ദൃശ്യമായിരുന്നു അവിടെ ഞാന്‍ കണ്ടത്.  അതിനോടു   താരതമ്യം  ചെയ്‌താല്‍  ഭൂമിയിലെ എല്ലാ സഹനങ്ങളും വേദനകളും  കൂടെ ചേര്‍ത്തുവെച്ചാലും അവ ഒന്നുമായിരിക്കയില്ല. ഇവിടുത്തെ  ദഹിപ്പിക്കുന്ന അഗ്നിയോടു തുലനം ചെയ്യുമ്പോള്‍ ഭൂമിയിലെ ഏറ്റം കൊടിയ ചൂടും മന്ദമാരുതന്‍ മാത്രമാണ്.  എന്‍റെ ഒരു ബന്ധുവിനെ ഞാനവിടെ കാണുകയുണ്ടായി.  അവള്‍ വളരെ മുന്‍പു തന്നെ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാവുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ദൈവം തന്‍റെ നീതിയില്‍, ഏറ്റവും ദീര്‍ഘമായ ഒരു ശുദ്ധീകരണമാണ്   അവള്‍ക്കായി കരുതി വെച്ചിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ക്കായി അര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ ഫലമൊന്നും ഈ ഭാഗത്തുള്ള ആത്മാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എന്‍റെ മാലാഖ പറഞ്ഞു. കാരണം ജീവിച്ചിരിക്കുമ്പോള്‍ കൊടിയ പാപങ്ങള്‍ ചെയ്ത് ദൈവത്തെ ഏറ്റവുമധികം വേദനിപ്പിച്ചവരും മരണനിമിഷത്തില്‍  മാത്രം ദൈവത്തെ തെരഞ്ഞെടുത്തവരുമാണവര്‍!   

ശുദ്ധീകരണസ്ഥലത്തുണ്ടായിരുന്ന മറ്റൊരാത്മാവിനെ  ഞാന്‍ കണ്ടു. ദൈവത്തെ ശപിച്ചും ദൈവദൂഷണം പറഞ്ഞും  തന്നിഷ്ടം പോലെ ജീവിച്ചിരുന്ന  അയാള്‍, മരണശേഷം കഠിനമായ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടി വരുമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. അയാള്‍ എത്ര നീണ്ടകാലം  ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടി വരുമെന്ന് എന്‍റെ മാലാഖയോട് ചോദിച്ചപ്പോള്‍ അധികം വൈകാതെ അയാള്‍ സ്വര്‍ഗ്ഗപ്രാപ്തനാകുമെന്നായിരുന്നു     മാലാഖയുടെ മറുപടി. എന്‍റെ അത്ഭുതം കണ്ട് മാലാഖ വിശദീകരിച്ചു: 'മരണസമയത്ത് ഈ മനുഷ്യന്‍ വളരെ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ഇനി പാപം ചെയ്ത് തന്‍റെ  രക്ഷകനായ ദൈവത്തെ വേദനിപ്പിക്കാനിടയാകില്ലല്ലോ എന്ന ചിന്തയാല്‍ സന്തോഷപൂര്‍വ്വം മരണത്തെ സ്വാഗതം ചെയ്യുകയും ചെയ്തതിനാലാണത്.'   വീണ്ടും ഞാനാരാഞ്ഞു:  "സ്വര്‍ഗത്തില്‍ ഏറ്റവും താഴ്ന്ന ഒരു സ്ഥാനമായിരിക്കും   ഇദ്ദേഹത്തിന്,    അല്ലെ?" "അല്ലേയല്ല;  സെറാഫുകളുടെ ഇടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം; കാരണം അദ്ദേഹം അങ്ങേയറ്റം ഉദാരമനസ്കനായിരുന്നു. ജീവിതകാലത്ത് തന്‍റെ സഹായം തേടി വന്നവരില്‍ ഒരാള്‍ക്കുപോലും അദ്ദേഹമത് നിരസിച്ചിട്ടില്ല. "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും" എന്ന ദിവ്യരക്ഷകന്‍റെ വാക്കുകള്‍ ഈ സമയം എന്‍റെ ഓര്‍മ്മയില്‍ വന്നു."

  ദൈവത്തിന്‍റെ വിധി മനുഷ്യരുടേതില്‍ നിന്ന് എത്ര ഭിന്നം!! 

Sunday, July 22, 2012

ശുദ്ധീകരണസ്ഥലം ഒഴിവാക്കാന്‍

                   ധാരാളം കത്തോലിക്കര്‍ ശുദ്ധീകരണസ്ഥലം എന്നൊന്ന് ഉണ്ടെന്നു പോലും  വിശ്വസിക്കുന്നില്ല. കുമ്പസാരം വഴി പാപങ്ങള്‍ക്കെല്ലാം പൊറുതി ലഭിക്കുന്നതിനാല്‍ മരണശേഷം നേരേ സ്വര്‍ഗത്തിലേക്കു പോകുമെന്നാണ് അവരുടെ വിശ്വാസം. വെളിപാട് 21:27 പറയുന്നു:    "അശുദ്ധമായതൊന്നും, മ്ലേച് ചതയും  കൌടില്യവും പ്രവര്‍ത്തിക്കുന്ന ആരും അതില്‍ പ്രവേശിക്കുകയില്ല."  അതിന്നര്‍ത്ഥം, ശുദ്ധീകരണസ്ഥലം ഒഴിവാക്കണമെങ്കില്‍, സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകണമെങ്കില്‍ പാപത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണ വിടുതല്‍ ആവശ്യമാണ്‌ എന്നത്രേ.  

               ചെറിയ ചെറിയ തെറ്റുകള്‍  (ലഘുപാപങ്ങള്‍) പാപമേയല്ല എന്നാണ് പലരും കരുതുന്നത്. അതിനാല്‍ത്തന്നെ, അതിന്‍റെ പ്രത്യാഘാതങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നുമില്ല.  ഒരു ചെറിയ  നുണയോ, ഒരു കുറ്റം പറച്ചിലോ, ഏയ്‌ , അതിന്റെ പേരില്‍ എനിക്ക് സ്വര്‍ഗം നഷ്ടപ്പെടുകയൊന്നുമില്ല എന്നവര്‍ വിശ്വസിക്കുന്നു.  എന്നാല്‍ അറിയുക; തീരെ നിസ്സാരമായ ഒരു ലഘുപാപത്താല്‍പ്പോലും  നമ്മുടെ   ആത്മാവ് കളങ്കിതമായിത്തീരുന്നു.  ഈ കറ നീക്കം ചെയ്തതിനു   ശേഷം മാത്രമേ  സ്വര്‍ഗ്ഗപ്രവേശം സാധ്യമാകൂ.  
                  കുമ്പസ്സാരത്തില്‍ ഏറ്റുപറഞ്ഞ പാപത്തിന് വീണ്ടും ശിക്ഷയോ  എന്നാവും പലരുടെയും സംശയം.  കുമ്പസ്സാരത്തിലൂടെ  പാപക്ഷമ  മാത്രമേ ലഭിക്കുന്നുള്ളൂ.  നാം ചെയ്ത പാപങ്ങള്‍  ദൈവം ക്ഷമിക്കുന്നു. എന്നാല്‍, ചെയ്ത പാപം നിമിത്തം ആത്മാവിലേറ്റ  പാപക്കറ നിലനില്‍ക്കുന്നു. അത്  മാഞ്ഞുപോകണമെങ്കില്‍ പരിഹാരപ്രവൃത്തികള്‍ ആവശ്യമാണ്‌. പ്രാര്‍ത്ഥനകള്‍ വഴി ദണ്ഡവിമോചനം നേടുന്നതും അത് പാപപരിഹാരത്തിനായി കാഴ്ച വെയ്ക്കുന്നതും  പരിഹാരപ്രവൃത്തിയാണ്. ജീവിതകാലത്ത് നമുക്കു നേരിടുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും രോഗങ്ങളും മറ്റും ദൈവഹിതത്തിനു വിധേയപ്പെട്ട് പരാതി കൂടാതെ ക്ഷമയോടെ സഹിച്ചു നമ്മുടെ പാപപരിഹാരത്തിനായി കാഴ്ച വെയ്ക്കുന്നതും    പരിഹാരപ്രവൃത്തിയില്‍പ്പെടും. സ്നേഹത്താല്‍ പ്രേരിതരായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍  വലിയ തോതിലുള്ള പരിഹാരപ്രവൃത്തിയാണ്.(പേരിനും പ്രശസ്തിക്കും വേണ്ടി, അഥവാ മറ്റു ലക്ഷ്യങ്ങളോടെ ചെയ്യുന്നവ ഇതില്‍പ്പെടുന്നില്ല) ഇപ്രകാരം  ജീവിതകാലത്ത് നാം ചെയ്ത  പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്തില്ലെങ്കില്‍,  അഥവാ  പാപങ്ങളില്‍ നിന്നൊഴിഞ്ഞ് വിശുദ്ധിയോടെ ജീവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നാം ശുദ്ധീകരണസ്ഥലത്തിലൂടെ  കടന്നു പോവുക തന്നെ  ചെയ്യും.  

Saturday, July 21, 2012

ജപമാലയും ശുദ്ധീകരാത്മാക്കളും

                    ശുദ്ധീകരാത്മാക്കളെ സഹായിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അവര്‍ക്കായി പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുക  എന്നതാണ്. പരിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള മാര്‍ഗം  ജപമാല ചൊല്ലുകയെന്നതാണ്.  വി. അല്‍ഫോന്‍സ് ലിഗോരി പറയുന്നു: "ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളെ സഹായിക്കാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക. അത് വളരെ ശക്തമായ  ഒരു പ്രാര്‍ഥനയാണ്"

                         വി.  ലൂയിസ് ഡി മോണ്‍ട്ഫോര്‍ട് ഒരു സംഭവം വിവരിക്കുന്നു:  പാപജീവിതം നയിച്ചിരുന്ന അലക്സാന്ദ്ര എന്ന് പേരായ ഒരു പ്രഭുകുമാരിയെ വി.ലൂയിസ്  മാനസാന്തരപ്പെടുത്തുകയും പരിശുദ്ധ ജപമാലാസംഘത്തില്‍ അംഗമായിച്ചേര്‍ക്കുകയും ചെയ്തു  .  എന്നാല്‍, മാനസാന്തരപ്പെട്ട് അധികം വൈകാതെ അവള്‍ മരണപ്പെട്ടു  മരണശേഷം അവള്‍ വി.  ലൂയിസിനു  കാണപ്പെട്ട്, തന്‍റെ നിരവധിയായ പാപങ്ങള്‍ നിമിത്തവും തന്‍റെ  ജീവിതമാതൃകയാല്‍   മറ്റുള്ളവരെ പാപത്തിലേയ്ക്കു നയിച്ചതു  നിമിത്തവും  താന്‍ 700 വര്‍ഷത്തെ ശുദ്ധീകരണസ്ഥലവാസത്തിനു ശിക്ഷിക്കപ്പെട്ടിരിക്കയാണെന്നും വിശുദ്ധന്‍റെയും ജപമാലാസംഘത്തിലെ മറ്റ് അംഗങ്ങളുടെയും പ്രാര്‍ത്ഥന യാചിക്കാന്‍ ദൈവം അവളെ അനുവദിച്ചിരിക്കയാല്‍, അതിനായാണ് വന്നതെന്നും അറിയിച്ചു.  വിശുദ്ധനും ജപമാലാസംഘത്തിലെ  അംഗങ്ങളും അവള്‍ക്കായി തീക്ഷ്ണതയോടെ  ദിവ്യബലികളും ജപമാലകളും അര്‍പ്പിച്ചു.  രണ്ടാഴ്ചയ്ക്കു ശേഷം, അലക്സാന്ദ്ര സ്വര്‍ഗീയശോഭയോടെ    വീണ്ടും വിശുദ്ധനു കാണപ്പെട്ടു.  താന്‍ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിതയായിരിക്കുന്നുവെന്നും അതിനു സഹായിച്ചത് മുഖ്യമായും വിശുദ്ധന്‍റെയും ജപമാലാസംഘാംഗങ്ങളുടെയും ജപമാലപ്രാര്‍ത്ഥനയായിരുന്നുവെന്നും അറിയിച്ച അവള്‍ അവര്‍ക്കല്ലാവര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍, വിശുദ്ധനോട്  അദ്ദേഹത്തിന്റെ   ജപമാല പ്രഘോഷണം ഒരിക്കലും മുടക്കരുതെന്നും തങ്ങളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളോട് തങ്ങള്‍ക്കായി  ജപമാലപ്രാര്‍ത്ഥന  ചൊല്ലാന്‍ അഭ്യര്‍ഥിക്കണമെന്നും കൂടി  അറിയിച്ചു.

         നമ്മുടേയും ഉറ്റവരും ഉടയവരുമായര്‍  ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിച്ച്  കഴിയുന്നുണ്ടാവാം.  അവര്‍ക്കായി നമുക്കും തീക്ഷ്ണതയോടെ ദിവ്യബലികളും ജപമാലകളും അര്‍പ്പിച്ചു പ്രാര്‍ഥിക്കാം ... അതൊരു കാരുണ്യപ്രവൃത്തി കൂടെയാണെന്ന് ഓര്‍ക്കുക  ... 

Tuesday, July 17, 2012

Read Me or Rue it - 7

                                  എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നമുക്ക് സഹായിക്കാനാവുക?

               അതിനുള്ള ഒന്നാമത്തെ   മാര്‍ഗം, അവര്‍ക്കായി എന്നും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുക എന്നതാണ്. ആഴ്ചയില്‍ ഒരു ദിവസത്തെ, സാധിക്കുമെങ്കില്‍ ഞായറാഴ്ച്ചത്തെ എല്ലാ പുണ്യപ്രവൃത്തികളും സഹനങ്ങളും  ദണ്ഡവിമോചനങ്ങളും   അവര്‍ക്കായി അര്‍പ്പിക്കുക.  പ്രത്യേകിച്ച് എന്തെങ്കിലും പുതുതായോ അസാധാരണമായോ ചെയ്യേണ്ടതില്ല എന്താണ് സാധാരണ ഒരു ദിവസം നാം ചെയ്യുക, അത് കാഴ്ച വെച്ചാല്‍ മതിയാകും.

പിന്നെയൊരു മാര്‍ഗം, അവര്‍ക്കായി കുര്‍ബാന അര്‍പ്പിക്കുക എന്നതാണ്.   അവരെ മോചിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ  മാര്‍ഗവും ഇതാണ്.  
              പണത്തിന്‍റെ ബുദ്ധിമുട്ടു കൊണ്ട് കൂടുതല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാത്തവര്‍, ഈ നിയോഗത്തോടെ കഴിയുന്നത്ര ദിവ്യബലികളില്‍ പങ്കെടുക്കുക. വളരെ ചെറിയ വരുമാനക്കാരനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു: "ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ ഭാര്യ മരിച്ചു. അവള്‍ക്കായി പത്തു കുര്‍ബാന ഞാന്‍ ചൊല്ലിച്ചു. പിന്നീട് 1000 കുര്‍ബാനകള്‍ അവള്‍ക്കായി ഞാന്‍ കാഴ്ച വെച്ചു." 

     ധാരാളം ദണ്ഡവിമോചനമുള്ള  ജപമാല ചൊല്ലുന്നതും ദണ്ഡവിമോചനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള  "കുരിശിന്‍റെ വഴി" നടത്തുന്നതും ശുദ്ധീകരണാത്മാക്കളെ  സഹായിക്കാനുള്ള വളരെ നല്ല മാര്‍ഗങ്ങളാണ്. വി. ജോണ്‍ മാസ്സിയാസ് 14 ലക്ഷത്തിലേറെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിച്ചത്, പ്രധാനമായും ജപമാല ചൊല്ലിക്കൊണ്ടും നിരവധി ദണ്ഡവിമോചനങ്ങള്‍ അവര്‍ക്കായി കാഴ്ച വെച്ചുകൊണ്ടുമാണ്.
               എളുപ്പവും എന്നാല്‍ വളരെ ഫലപ്രദവുമായ മറ്റൊരു മാര്‍ഗം, ദണ്ഡവിമോചനമുള്ള കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍ (സുകൃതജപങ്ങള്‍) ആവര്‍ത്തിച്ച് ഉരുവിടുക എന്നതാണ്. ഒട്ടേറെപ്പേര്‍ ദിവസത്തില്‍ അനേകം പ്രാവശ്യം, "ഈശോയുടെ തിരുഹൃദയമേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു" എന്നോ "ഈശോയെ" എന്നാ ഒറ്റവാക്കോ  ആവര്‍ത്തിച്ച് ഉരുവിടാറുണ്ട്. ചൊല്ലുന്നതിന് കടലുപോലെ അനുഗ്രഹം ലഭിക്കുന്നതും  ശുദ്ധീകരണാത്മാക്കള്‍ക്ക് ഒത്തിരി ആശ്വാസം പകരുന്നതുമായ വളരെ നല്ല ഭക്തകൃത്യമാണത്. 

            "ഈശോയുടെ തിരുഹൃദയമേ,   ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു" എന്ന സുകൃതജപം ഒരു പ്രാവശ്യം ചൊല്ലുന്നവര്‍  300 ദിവസത്തെ ദണ്ഡവിമോചനമാണ് നേടുന്നത്. അത് ഒരു ദിവസം, നൂറോ ഇരുന്നൂറോ അഞ്ഞൂറോ ആയിരമോ ഒക്കെ ചൊല്ലുന്നവര്‍ക്ക് എത്രയേറെ ആത്മാക്കളെയാണ് ശുദ്ധീകരണസ്ഥലത്തു മോചിപ്പിക്കാനാവുക? ഒരു മാസം മുഴുവനും തുടര്‍ന്നാല്‍ എത്ര വലുതായിരിക്കും അതിന്റെ ഫലം? ഒരു വര്‍ഷമോ? 50 വര്‍ഷമോ? ഈ സുകൃതം ചെയ്യാതിരുന്നാല്‍ നഷ്ടമാകുന്ന അനുഗ്രങ്ങളും സഹായവും വളരെയേറെയാണ്.

വിശുദ്ധ അന്തോനിയസും സ്നേഹിതനും

               ഫ്ലോറന്‍സിലെ പ്രസിദ്ധ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ  അന്തോനിയസ് ഇപ്രകാരം രേഖപ്പെടുത്തുന്നു:
                      ബിഷപ്പ് താമസിച്ചിരുന്ന ഡൊമിനിക്കന്‍ ആശ്രമത്തിന്റെ വലിയൊരു ഗുണകാംക്ഷിയും ഭക്തനുമായ  ഒരു മാന്യവ്യക്ത്തി മരണമടഞ്ഞു. വളരെയധികം കുര്‍ബാനകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി അര്‍പ്പിക്കപ്പെട്ടു.
                             വളരെ നാളുകള്‍ക്കു ശേഷം ഒരു ദിവസം മരിച്ച ആ വ്യക്തിയുടെ ആത്മാവ് കഠിനവേദനയാല്‍ പിടയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് വിശുദ്ധനെ അസ്വസ്ഥനാക്കി. 

"ഓ, എന്‍റെ സ്നേഹിതാ,  വളരെയധികം   ഭക്തിയോടും വിശുദ്ധിയോടും കൂടെ ജീവിച്ച താങ്കള്‍ ഇപ്പോഴും ശുദ്ധീകരണസ്ഥലത്തു തന്നെയാണോ?"  വിശുദ്ധന്‍ അത്ഭുതത്തോടെ ചോദിച്ചു.

"അതെ,  ഞാന്‍ ശുദ്ധീകരണസ്ഥലത്തു തന്നെയാണ് .... ഇനിയും കുറേക്കാലം കൂടി ഞാന്‍ അവിടെയുണ്ടാകും..."  വേദനിക്കുന്ന പാവപ്പെട്ട ആ ആത്മാവു പറഞ്ഞു. "കാരണം, ലോകത്തില്‍ ജീവിച്ചിരുന്ന കാലത്ത്,  ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളര്‍പ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട്, ഇപ്പോള്‍ എനിക്കായി അര്‍പ്പിക്കപ്പെടുന്ന ബലികളും പ്രാര്‍ഥനകളും, ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ പ്രാര്‍ഥിക്കാന്‍ കടപ്പെട്ടിരുന്ന ആത്മാക്കള്‍ക്കായി  നല്‍കാന്‍ നീതിമാനായ ദൈവം കല്‍പ്പിച്ചു. ജീവിതകാലത്ത് ഞാന്‍ ചെയ്ത സത്പ്രവൃത്തികളുടെഎല്ലാം ഫലം ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ ദൈവം എനിക്ക് നല്‍കും. പക്ഷെ, അതിനുമുന്‍പ്  ശുദ്ധീകരണസ്ഥലത്തിലുള്ള എന്‍റെ പ്രിയപ്പെട്ടവരോടു ഞാന്‍   കാണിച്ച അവഗണയ്ക്ക് ഞാന്‍ പരിഹാരം ചെയ്യേണ്ടിയിരിക്കുന്നു. കര്‍ത്താവിന്റെ വചനങ്ങള്‍ എത്രയോ സത്യമാണ്!!  നീ അളക്കുന്ന അളവു കൊണ്ടു തന്നെ നിനക്കും അളന്നുകിട്ടും..."    

Monday, July 16, 2012

Read Me or Rue it - 6

ശുദ്ധീകൃത  ആത്മാക്കള്‍  നമ്മുടെ ശുദ്ധീകരണ കാലയളവ്‌ കുറയ്ക്കും 

          ശുദ്ധീകൃത  ആത്മാക്കള്‍,  തങ്ങളെ സഹായിക്കുന്നവരുടെ ശുദ്ധീകരണ കാലയളവ്‌ ഹൃസ്വവും ലളിതവുമാക്കും. സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും       അവര്‍     ശ്രമിക്കും.
  
    ഡൊമിനിക്കന്‍ സഭാംഗമായ മാസ്സിയാസിലെ വാഴ്ത്തപ്പെട്ട ജോണിന്  ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു.  അദ്ദേഹം തന്‍റെ പ്രാര്‍ത്ഥന വഴി, പ്രത്യേകിച്ച്, ജപമാല പ്രാര്‍ത്ഥന വഴി 14 ലക്ഷം ആത്മാക്കളെയാണ്     ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിച്ചത്.  ഇതിനു പ്രത്യുപകാരമായി, അവര്‍    അദ്ദേഹത്തിന്റെ
 ജീവിതകാലത്ത് അത്യത്ഭുതകരമായ അനുഗ്രഹങ്ങള്‍ നേടിക്കൊടുക്കുകയും മരണ വേളയില്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ച് സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകയും ചെയ്തു.  ഇത് സ്ഥിരീകരിക്കപ്പെട്ട ഒരു സത്യമായി സഭ അംഗീകരിക്കുകയും വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Sunday, July 15, 2012

Read Me or Rue it - 5

ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ഥിക്കേണ്ടതിന്റെ  ആവശ്യം:


      ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ഥിക്കേണ്ടത് നമ്മുടെ കടമയാണ്. നാം പ്പോഴും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍ നമ്മുടെ സഹോദരങ്ങളുടെ ആവശ്യം വലുതാകുംതോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുന്നു. ഈ പരസ്പരസഹായം  നമ്മുടെ കഴിവനുസരിച്ചു ചെയ്യേണ്ട ഒരു ഔദാര്യമല്ല, മറിച്ച്‌ നമ്മുടെ അനിവാര്യമായ കടമയാണ്.
    വിശന്നു പൊരിയുന്ന ഒരഗതിക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ആഹാരം നല്‍കാതിരിക്കുന്നതും അത്യാസന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുന്നതും നികൃഷ്ടമായ കാര്യങ്ങളാണ്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന  ഒരുവനെക്കണ്ടിട്ട് സഹായ ഹസ്തം നീട്ടികൊടുക്കാതെ പോകുന്നതും ആവശ്യത്തിലായിരിക്കുന്ന  സഹോദരങ്ങളെ സഹായിക്കാതിരിക്കുന്നതും ഒരിക്കലും ക്ഷന്തവ്യമല്ല. 
       എങ്കില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളേക്കാള്‍ കൂടുതലായി അടിയന്തിരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത് ? ഭൂമിയിലെ ഏതു  വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധീകരണസ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. നമുക്കു ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തരസഹായം അര്‍ഹിക്കുന്നവരല്ല.  വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്കിലും ഇവരാരും തന്നെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വേദനയെക്കുറിച്ച് ചിന്തിക്കുന്നില്ല. എത്ര കഷ്ടം!! ഇവരേക്കാള്‍ കൂടുതലായി ആരാണ് നമ്മുടെ സഹായത്തിന് അര്‍ഹരായുള്ളവര്‍? നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഒക്കെ ഉണ്ടാവില്ലേ ഇവരില്‍? 
                           ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. അവരെയെല്ലാം സ്വര്‍ഗത്തില്‍ തന്റെ സന്നിധിയിലേക്കു കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇനി ദൈവത്തെ ധിക്കരിച്ച് വേദനിപ്പിക്കുക സാധ്യമല്ല. 

              ദൈവത്തിന്റെ നീതി, അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു. എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍, അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ്. അവരെ ആശ്വസിപ്പിക്കുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശക്തി ദൈവം നമുക്കാണ് തന്നിരിക്കുന്നത്. അവരെ സഹായിക്കുന്നത് ദൈവത്തിനു വളരെയധികം പ്രീതികരമാണ്. പരിശുദ്ധ അമ്മയും നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കണം എന്നാവശ്യപ്പെടുന്നു.

വിശുദ്ധാത്മാക്കള്‍  നമുക്ക് ആയിരം മടങ്ങായി തിരിച്ചു  തരും 


  ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളുടെ വികാരത്തെപ്പറ്റി എന്താണു പറയുക? അവരെ മോചിപ്പിക്കുന്നവരോട് അവര്‍ക്കുള്ള നിസ്സീമമായ നന്ദി വിവരിക്കുക അസാദ്ധ്യമാണ്. തങ്ങളെ സഹായിച്ചവര്‍ക്ക് പ്രതിസമ്മാനം നല്‍കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെയും തീക്ഷ്ണതയോടെയും അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന് അത് തള്ളിക്കളയാനാവില്ല. ബൊളോഞ്ഞയിലെ വി. കാതറിന്‍ പറയുന്നത്, "എനിക്ക് വിശുദ്ധരില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്; എന്നാല്‍ അതിലേറെ അനുഗ്രഹങ്ങള്‍  ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളില്‍  നിന്നു  ലഭിച്ചിട്ടുണ്ട്" എന്നാണ്.


       വി. മര്‍ഗരീത്താ മറിയത്തിന്റെ (St.Margaret Mary Alacoque) ജീവിതത്തിലെ ഒരു സംഭവം വിശുദ്ധ തന്നെ വിവരിക്കുന്നു:
                     "ഒരിക്കല്‍  പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍  ദിവസം ഞാന്‍ സക്രാരിക്കു മുന്‍പില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ, അഗ്നിയാല്‍ വലയം ചെയ്യപ്പെട്ട ഒരാള്‍ പെട്ടെന്ന് എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ അവസ്ഥയില്‍ നിന്ന്, അതൊരു ശുദ്ധീകരണാത്മാവാണെന്നു ഞാനൂഹിച്ചു.  ആ ആത്മാവിന്റെ അതിദയനീയാവസ്ഥ കണ്ട്‌ ഞാന്‍ മനംനൊന്തു കരഞ്ഞു.  താനൊരു ബനഡിക്ടന്‍ സന്യാസിയാണെന്നും ഒരിക്കല്‍ വിശുദ്ധയുടെ കുമ്പസ്സാരം കേട്ട് പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും അതിനുള്ള പ്രതിഫലമെന്നോണം, എന്റെ  പ്രാര്‍ഥനകള്‍ വഴിയായി തന്റെ സഹനങ്ങള്‍ ലഘൂകരിക്കപ്പെടുവാന്‍ ദൈവം അനുവദിച്ചിരിക്കയാല്‍ എന്റെ  പ്രാര്‍ഥന യാചിക്കാനാണ്  വന്നതെന്നും  മൂന്നു മാസക്കാലം എന്നാല്‍ കഴിയുന്ന പ്രാര്‍ഥനകളും പരിഹാരപ്രവൃത്തികളും അദ്ദേഹത്തിനായി അര്‍പ്പിക്കണമെന്നും സഹനങ്ങള്‍ ഏറ്റെടുക്കണമെന്നും ആഗതന്‍ അറിയിച്ചു.  എന്റെ സുപ്പീരിയറുരുടെ അനുവാദം വാങ്ങിയശേഷം ഞാന്‍ അപ്രകാരം ചെയ്തു. 
                               ആ മൂന്നു മാസക്കാലം  ഞാന്‍ അനുഭവിച്ചവ വിവരിക്കാന്‍ എനിക്കു ശക്തി പോരാ. ഈ സമയമത്രയും ആ ആത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നതിനാല്‍  അദ്ദേഹത്തിന്‍റെ  ദുസ്സഹമായ വേദനകള്‍  കണ്ട്   ഞാന്‍ സദാ കരയുകയും വിലപിക്കുകയും ചെയ്തിരുന്നു.  എന്നെക്കണ്ട് അലിവു തോന്നിയ എന്‍റെ മദര്‍ സുപ്പീരിയര്‍,കൂടുതല്‍ കഠിനമായ  പരിഹാരക്രിയകളനുഷ്ടിക്കാന്‍ ഉപദേശിച്ചു....
                    ഒടുവില്‍,  മൂന്നു മാസത്തിനു ശേഷം ആ ആത്മാവ് അത്യന്ത ശോഭയോടെയും സന്തോഷത്തോടെയും സ്വര്‍ഗത്തിലേക്കു കരേറുന്നത് ഞാന്‍ ദര്‍ശിച്ചു... ആ സമയം അദ്ദേഹം എനിക്കു നന്ദി പറയുകയും ദൈവത്തോടൊത്തായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംരക്ഷണം എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു....."


                  (എന്തൊക്കെയായിരുന്നു ആ  ബനഡിക്ടന്‍ സന്യാസിയുടെ പാപങ്ങള്‍? അതേക്കുറിച്ചും അദ്ദേഹം വിശുദ്ധയ്ക്ക് അറിവു നല്‍കി. വിശുദ്ധ പറയുന്നു: "അദ്ദേഹത്തിന്റെ സഹനത്തിനുള്ള ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ  കാരണം, ജീവിച്ചിരുന്നപ്പോള്‍ ദൈവഹിതത്തിനുപരിയായി അദ്ദേഹം  സ്വന്തഹിതത്തിനു മുന്‍ഗണന നല്‍കി എന്നതാണ്. അതില്‍ത്തന്നെ, സ്വന്തം  സല്‍പ്പേരു നിലനിര്‍ത്തുന്നകാര്യത്തില്‍ അങ്ങേയറ്റം  ശ്രദ്ധാലുവായിരുന്നു  അദ്ദേഹം. സഹസന്യാസിമാരോടുള്ള ഉപവിയില്ലായ്മ (lack of charity)യായിരുന്നു രണ്ടാമത്തെ കാരണം.  മൂന്നാമത്തെ കാരണം, സൃഷ്ടികളോടുള്ള അതിരു കവിഞ്ഞ മമതയും... ")


Read Me or Rue it - 4

മാരക പാപങ്ങൾ                          
                       
                           പല ക്രൈസ്തവരും നിർഭാഗ്യവശാൽ തങ്ങളുടെ    ജീവിതകാലത്ത്      മാരകപാപങ്ങൾ   ചെയ്യുന്നവരാണ്.   അത് അവർ   കുമ്പസാരത്തിൽ ഏറ്റു     പറയുമെങ്കിലും    ചെയ്തുപോകുന്ന മാരകപാപങ്ങൾക്ക് തക്ക പരിഹാരം
ചെയ്യാൻ ശ്രമിക്കുന്നില്ല.

                              ആദരണീയനായ ബീഡിന്റെ (St.Bede) അഭിപ്രായത്തില്‍   "ജീവിതകാലം മുഴുവന്‍  മാരക പാപങ്ങൾ           ചെയ്തു        ജീവിച്ചിട്ട്,            അത് മരണക്കിടക്കയില്‍  വെച്ചുമാത്രം         ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നവര്‍,        ഒരുപക്ഷെ         അവസാന വിധിദിവസം        വരെ        ശുദ്ധീകരണസ്ഥലത്തില്‍ കഴിയേണ്ടി വരും." 

               വി. ജെര്‍ട്രൂഡിനുണ്ടായ ഒരു ദര്‍ശനത്തില്‍ പറയുന്നത്        "ജീവിതകാലത്ത്         നിരവധി     മാരകപാപങ്ങൾ ചെയ്യുകയും അവയ്ക്ക് തക്ക പരിഹാരപ്ര വൃത്തികള്‍ ചെയ്യാതെ മരിക്കുകയും ചെയ്യുന്നവര്‍,             സഭയുടെ            സാധാരണ പാപ പരിഹാരഫലങ്ങളില്‍ വളരെക്കാലത്തേക്ക് പങ്കുപറ്റുകയില്ല" എന്നാണ്.

                           നമ്മുടെ പാപങ്ങള്‍ മാരകമോ   ലഘുവോ  ആയിക്കൊള്ളട്ടെ,   നമ്മുടെ ജീവിതത്തില്‍ മുപ്പതോ   നാല്പതോ           അന്‍പതോ         അതിലേറെയോ     വര്‍ഷങ്ങളിലായി       ചെയ്തു കൂട്ടുന്ന       ഓരോ  പാപത്തിനും  മരണാനന്തരം  നാം     പരിഹാരം   അനുഷ്ടിക്കേണ്ടി  വരും. അതുകൊണ്ട് ആത്മാക്കള്‍ വളരെക്കാലം ശുദ്ധീകരണസ്ഥലത്തില്‍ കഴിയേണ്ടി വരും എന്നതില്‍ അത്ഭുതപ്പെടാനുണ്ടോ ?

Saturday, July 14, 2012

Read Me or Rue it - 3

(Fr. Paul O Sallivan രചിച്ച Read Me or Rue it എന്ന സന്ദേശഗ്രന്ഥത്തില്‍ നിന്ന്)

ലഘുപാപങ്ങള്‍ 

     സാധാരണയായി  ഒരു കത്തോലിക്കന്‍ ചെയ്തുപോകുന്ന നിരവധിയായ ലഘുപാപങ്ങളുടെ കണക്കെടുക്കുക എളുപ്പമല്ല.

(a)     ആത്മപ്രശംസ (self love) യുടെയും സ്വാര്‍ഥതയുടെയും വാക്കാലും പ്രവൃത്തിയാലുമുള്ള ജഡികതയുടെയും അനേകം തരത്തിലുള്ള തെറ്റുകളും സ്നേഹരാഹിത്യത്തിന്റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലുമുള്ള തെറ്റുകള്‍, മടി, സുഖലോലുപത, അസൂയ, മന്ദത തുടങ്ങിയ നിരവധി പാപങ്ങളും  ലഘുപാപങ്ങളുടെ പട്ടികയില്‍പ്പെടും.
(b) അതുപോലെതന്നെ, ഉപേക്ഷയുടെ പാപങ്ങളുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ദൈവത്തിന് നമ്മുടെ സ്നേഹത്തിന്റെമേല്‍ ഒരായിരം കാരണങ്ങളാല്‍ അവകാശമുണ്ടെങ്കിലും നാം അവിടുത്തെ വളരെ കുറച്ചുമാത്രമേ സ്നേഹിക്കുന്നുള്ളൂ. അവിടുത്തോടുള്ള നമ്മുടെ പെരുമാറ്റം പ്രത്യേക താല്പര്യമൊന്നുമില്ലാതെയും നന്ദിഹീനമായ വിധത്തിലുമാണ്.

                               അവിടുന്ന് നമുക്കോരോരുത്തര്‍ക്കും വേണ്ടി മരിച്ചു. അതിനനുസൃതമായി നാം  അവിടുത്തേക്ക്‌ നന്ദി പറയുന്നുണ്ടോ? അവിടുന്ന് രാപകലെന്നോണം സക്രാരിയില്‍ നമ്മെക്കാണാന്‍, നമ്മെ അനുഗ്രഹിക്കാന്‍ കാത്തിരിക്കയാണ്. എത്ര വിരളമായാണ് നാം അവിടുത്തെപ്പക്കല്‍ ചെല്ലുന്നത്?  
                     വിശുദ്ധ കുര്‍ബാനയിലൂടെ   അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലേക്ക് കടന്നു വരാനാഗ്രഹിക്കുന്നു. എന്നാല്‍ നാം അവിടുത്തേക്ക്‌ പ്രവേശനം നിഷേധിക്കയാണ് ചെയ്യുന്നത്. ഓരോ പ്രഭാതത്തിലും  അവിടുന്ന് തന്റെ മരണം നമ്മുടെ അള്‍ത്താരകളില്‍ പുനരവതരിപ്പിച്ചുകൊണ്ട്  അനന്തമായ അനുഗ്രഹങ്ങള്‍ നമ്മിലേക്ക്‌ ചൊരിയാന്‍ ആഗ്രഹിക്കുന്നു.നാമോ ? ഈ കാല്‍വരിയാഗത്തിനണയാന്‍ എത്ര വലിയ മടിയാണ് കാട്ടുന്നത് ? ദൈവാനുഗ്രഹത്തോടുള്ള എത്ര വലിയ അവഗണനയാണത് !!

(c)  നമ്മുടെ ഹൃദയം കാഠിന്യമേറിയതും നീചവുമാകുന്നു. അത് സ്വന്തം സുഖത്തില്‍ മാത്രം മുഴുകിയിരിക്കുന്നു. നല്ല വീടും സുഭിക്ഷമായ ആഹാരവും വിലയേറിയ വസ്ത്രങ്ങളും സുഖസൌകര്യത്തിനാവശ്യമായ പലതും നമുക്ക് ഏറെയുണ്ട്. എന്നാല്‍ നമുക്കുചുറ്റും പട്ടിണിയുമായി അനേകര്‍ കഴിയുന്നു. അവര്‍ക്ക് ഒന്നും കൊടുക്കുവാന്‍ നാം തയാറല്ല.  നമുക്കുവേണ്ടിയാകട്ടെ, ആവശ്യത്തിലും ഏറെ ചെലവിട്ടു ധൂര്‍ത്തടിക്കുന്നു. 

(d)  ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ സേവിച്ചുകൊണ്ട് നമ്മുടെ ആത്മാക്കളെ രക്ഷിക്കാനാണ്. എന്നാല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും ദൈവത്തിനായി രാവിലെയും വൈകിട്ടും കഷ്ടിച്ച് 5 മിനിട്ട് വീതം പ്രാത്ഥനയ്ക്കായി കൊടുത്തിട്ട് 24 മണിക്കൂറിലെ ബാക്കി സമയം മുഴുവന്‍ ജോലിക്കും വിശ്രമത്തിനും സ്വന്തം സുഖസന്തോഷത്തിനുമായി ചെലവഴിക്കുന്നു. കേവലം പത്തുമിനിട്ടാണ് ദൈവത്തിനും ദൈവം നല്‍കിയിരിക്കുന്ന അനശ്വരമായ ആത്മാവിനും അതിന്റെ രക്ഷയ്ക്കുമായി നാം ചെലവിടുന്നത്!! ഇത് ദൈവത്തോടുള്ള നീതി പുലര്‍ത്തലാണോ ?




Thursday, July 12, 2012

Read Me or Rue it - 2

ശുദ്ധീകരണസ്ഥലത്തില്‍ ആത്മാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ദീര്‍ഘനാളത്തെ പീഡനത്തിനു കാരണം എന്തായിരിക്കാം?

ഉത്തരം കണ്ടെത്തുക എളുപ്പമാണ്.

1.പാപത്തിന്റെ ഹീനത  (malice)   വളരെ വലുതാണ്‌. ലഘുവായി നമുക്ക് തോന്നുന്ന തെറ്റുകള്‍ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ അനന്തനന്മയ്ക്കെതിരായ ഗൗരവമേറിയ ധിക്കാര പ്രവൃത്തികളാണ് (offenses).   വിശുദ്ധര്‍ അവരുടെ തെറ്റുകളെ പ്രതി എത്രമാത്രം വേദനിച്ചു കരഞ്ഞിരുന്നു എന്നത് ഇതിനു തെളിവാണ്.

നാം ബലഹീനരാണ് എന്ന് വാദിച്ചേക്കാം.അത് ശരിതന്നെ. എന്നാല്‍ ഈ  ബലഹീനതയെ അതിജീവിച്ച്നമ്മെ ശക്തരാക്കുന്നതിനായി സമൃദ്ധമായ കൃപ ദൈവം നമുക്ക് നല്‍കുന്നുണ്ട്. തെറ്റിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പ്രകാശവും പ്രലോഭനങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശക്ത്തിയും പ്രദാനം ചെയ്യുന്നുണ്ട്. എന്നിട്ടും നാം ബലഹീനരാണ് എന്നു പറയുന്നതില്‍ കഴമ്പില്ല. ദൈവം ഔദാര്യത്തോടെ തരുന്ന ജ്ഞാനവും ശക്തിയും സ്വീകരിക്കുന്നതിനായി നാം പ്രാര്‍ഥിക്കുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണതിനര്‍ത്ഥം.

2. ഉന്നതനായ ഒരു ദൈവ ശാസ്ത്ര ജ്ഞ ന്റെ അഭിപ്രായത്തില്‍ "ഒരു മാരക പാപത്തിന് ആത്മാക്കള്‍ക്ക് നരകശിക്ഷ വിധിക്കുന്നുവെങ്കില്‍ അനേകം ലഘുപാപങ്ങള്‍ ചെയ്യുന്നവരെ,  പ്രത്യേകിച്ചും, അവ ചെയ്യുന്ന അവസരത്തില്‍  ലഘുവാണോ മാരകമാണോ എന്നുപോലും വ്യക്തതയില്ലാതെ ചെയ്തുകൂട്ടുന്നവരെ, ദീര്‍ഘകാലം ശുദ്ധീകരണസ്ഥലത്തു കഴിയാന്‍ അനുവദിക്കുന്നു എന്നതില്‍ അത്ഭുതമില്ല. ഇങ്ങനെ ചെയ്തു പോകുന്ന അനേകം  ലഘുപാപങ്ങള്‍ക്ക് വേണ്ടത്ര അനുതാപമോ പരിഹാരാനുഷ്ടാനമോ ഇല്ലാത്ത അവസ്ഥയുമായിരിക്കാം. ഇവയ്ക്കു പാപസങ്കീര്‍ത്തനം വഴി മോചനം ലഭിച്ചെങ്കിലും ഉചിതമായ പരിഹാരം ശുദ്ധീകരണസ്ഥലത്തില്‍ വെച്ച് അനുഭവിക്കേണ്ടി വരും.
          നാം അശ്രദ്ധമായി ഉരുവിടുന്ന ഓരോ വാക്കിനും കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നും (Matt.12:36) അവസാന ചില്ലിക്കാശു വരെ കൊടുത്ത് വീട്ടാതെ തടവറയില്‍ നിന്ന് മോചിതരാവുകയില്ലെന്നും ഈശോ തന്നെ വ്യക്തമായി അരുളിച്ചെയ്തിട്ടുണ്ടല്ലോ.
          വിശുദ്ധര്‍ വളരെ  ലഘുവായ പാപങ്ങളേ ചെയ്തിരുന്നുള്ളൂ. അതും തീരെക്കുറച്ച്. എന്നിട്ടും അവര്‍ അതെപ്രതി വളരെയധികം ദുഖിക്കുകയും കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാം അനേകം തെറ്റുകള്‍, കൂടുതല്‍ ഗൌരവമുള്ളവ തന്നെ ചെയ്യുന്നു. പക്ഷെ, അവയെക്കുറിച്ച് ദുഖിക്കുകയോ പരിഹാരമനുഷ്ടിക്കുകയോ ചെയ്യുന്നുമില്ല.

Wednesday, July 11, 2012

Blessed Mother Theresa says

" I can't bear being photographed,
but I make use of everything for the glory of God.
When I allow a person to take a photograph,
I tell Jesus to take one soul to Heaven out of Purgatory."

                                                  
                                                                  ~ Blessed Teresa of Calcutta ~


St. Padre Pio says:

"For the Lord, the past does not exist; 
the future does not exist. Everything is an eternal present...
Even now I can pray for the happy death of my great- grandfather!"

Monday, July 9, 2012

Read Me or Rue it - 1

 (ഫാ. പോള്‍ സള്ളിവന്റെ Read Me or Rue it എന്ന സന്ദേശ ഗ്രന്ഥത്തില്‍ നിന്ന്)
              
                 ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള  കത്തോലിക്കരുടെ ബോധ്യം സുദൃഡമാകയാല്‍ അതിനെപ്പറ്റി ആരും സംശയിക്കാന്‍ മുതിരുകയില്ല. ഈ സത്യം സഭയുടെ ആരംഭകാലം മുതല്‍ പഠിപ്പിച്ചു പോരുന്നതും സുവിശേഷ പ്രഘോഷണത്തിലൂടെ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുള്ള തുമാകുന്നു. 
              എങ്കിലും ഈ വിഷയത്തെപ്പറ്റിയുള്ള  പലരുടെയും അറിവ് തീര്‍ത്തും ഉപരിപ്ലവമാണെന്ന് പറയാം. ഇവര്‍ കിഴുക്കാംതൂക്കായ ഒരു ഗിരിശൃംഗത്തിനരികിലൂടെ കണ്ണടച്ച് യാത്ര ചെയ്യുന്നവരെപ്പോലെയാണ്.
                     ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കേണ്ട കാലം കുറയ്ക്കാന്‍, അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കാന്‍  ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള   വ്യക്തമായ അറിവും അതിനെക്കുറിച്ചുള്ള  ചിന്തയും വേണം. അതില്‍നിന്ന് രക്ഷപെടാന്‍ ദൈവം നല്‍കിയിട്ടുള്ള  മാര്‍ഗം സ്വീകരിക്കുകയും വേണം.
                   
           എന്താണ് ശുദ്ധീകരണസ്ഥലം? വിശുദ്ധരായ സഭാപണ്ഡിതരില്‍ അഗ്രഗണ്യനായ വി. അഗസ്റിന്‍ പഠിപ്പിക്കുന്നു: "സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുന്നതിനു മുന്‍പ് പരേതരായ ആത്മാക്കളെ അവരുടെ പാപക്കറകളില്‍ നിന്ന് ശുദ്ധീകരിക്കുന്നതിനായി, ലോകത്തില്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതും ഭയാനകവുമായ അഗ്നിയിലൂടെ കടത്തിവിടുന്നു.  ആത്മാക്കളെ ശുദ്ധീകരിക്കാനും നിര്‍മലരാക്കാനും വേണ്ടിയുള്ളതാണെങ്കിലും, ഈ ലോകത്തില്‍ വെച്ചു സഹിക്കുന്ന വേദനകളെക്കാള്‍ വളരെ ശക്തമാണത്."
              എത്ര കാലം ആത്മാക്കള്‍  ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടി വരും എന്നത് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:
1. അവരുടെ പാപങ്ങളുടെ  എണ്ണം ;
2. എത്ര മാത്രം ദുരുദ്ദേശത്തോടെയും മനപ്പൂര്‍വമായും  അവ ചെയ്തു ?
ചെയ്ത പാപങ്ങള്‍ക്ക്  ജീവിതകാലത്ത്  പരിഹാരം ചെയ്തുവോ ഇല്ലയോ,   ചെയ്ത  പരിഹാരത്തിന്റെ തോത് തുടങ്ങിയവ 
4. മരണശേഷം അവര്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ അളവ്.
               വളരെ തീര്‍ച്ചയായി പറയാവുന്ന ഒരു കാര്യം, ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു ചെലവഴിക്കുന്ന കാലം നാം കരുതുന്നതിലുമൊക്കെ വളരെയധികമാണ് എന്നതത്രെ.


ദൈവനീതി

                   വി. ലൂയിസ് ബര്‍ട്രാന്‍ന്റി ന്റെ പിതാവ് അതീവ ഭക്തനായിരുന്നു.  ഒരു കാര്‍ത്തുസിയന്‍ സന്യാസിയാകാന്‍ ആഗ്രഹിച്ചിരുന്ന അട്ദേഹം, ദൈവഹിതം അതല്ലെന്നു മനസ്സിലാക്കി വിവാഹാന്തസ്സില്‍  പ്രവേശിക്കുകയായിരുന്നു.  അട്ദേഹം മരണമടഞ്ഞ പ്പോള്‍,  ദൈവനീതിയെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്ന വി. ലൂയിസ്, പിതാവിനായി നിരവധി ദിവ്യബലികള്‍ അര്‍പ്പിക്കുകയും പരേതന്റെ ആത്മ ശാന്തിക്കായി തീക്ഷ്ണമായി പ്രാര്‍ഥിക്കുകയും ചെയ്തു..   എന്നാല്‍ പിതാവ് ശുദ്ധീകരണസ്ഥലത്തിലാണെന്ന് വി. ലൂയിസിന് വെളിപ്പെടുത്തപ്പെട്ടു. വി. ലൂയിസ്,  തന്റെ പ്രാര്‍ത്ഥനകളും പരിഹാര പ്രവൃത്തികളും ഇരട്ടിപ്പിച്ചു.  എന്നിട്ടും  നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അട്ദേഹത്തിന്റെ പിതാവ് ശുദ്ധീകരണസ്ഥലത്തില്‍ നിന്നു മോചിതനായത്. 
                    പംഫ്ലുന  എന്ന സ്ഥലത്തെ വിശുദ്ധയായ ഒരു കന്യാസ്ത്രി അനേകം കര്‍മലീത്താ സന്യാസിനിമാരെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിച്ചിട്ടുണ്ട്. അവരില്‍ പലരും  30 മുതല്‍ 60 വര്ഷം വരെ ശുദ്ധീകരണസ്ഥലത്തില്‍ കഴിഞ്ഞവരാണത്രെ.
                       കര്‍മലീത്താ സന്യാസിനിമാര്‍ 30,40,60 വര്‍ഷങ്ങള്‍ ശുദ്ധീകരണസ്ഥലത്തില്‍ ആയിരുന്നെങ്കില്‍, ലോകത്തിലെ പ്രലോഭനങ്ങളുടെ മദ്ധ്യേ, സ്വന്തമായ അനേകം ബലഹീനതകളില്‍ മുഴുകി കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കും?





Sunday, July 8, 2012

രണ്ട് ദിവ്യവാഗ്ദാനങ്ങള്‍


Promise I 
 

"Each priest who worthily offers the Holy Sacrifice of the Mass 
for 30 consecutive days and, in addition, 
Makes the Stations of the Cross daily,  
will receive for himself and another soul selected by him, 

the assurance of eternal salvation.'


Promise II 

"Likewise, each individual who will receive Holy Communion worthily 
for 30 consecutive days, and will recite one Our Father and Hail Mary  
for the welfare of the Holy Catholic Church, 

will receive for himself 
and one other soul selected by him, 

the assurance of eternal salvation." 


- Words of Our Lord to a Polish soul