Friday, April 15, 2011

ശുദ്ധീകരണസ്ഥലം - വിശുദ്ധ ഫൗസ്റ്റീനായ്ക്ക് ലഭിച്ച ദർശനം

(വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്ന്)


"......എന്റെ കാവൽമാലാഖ ഇന്ന് എന്നെ ശുദ്ധീകരണസ്ഥലത്തേക്കു കൂട്ടിക്കക്കൊണ്ടുപോയി. അഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  അസംഖ്യം ആത്മാക്കളെ ഞാനവിടെക്കണ്ടു. അവർ തീക്ഷ്ണതയോടെ പ്രാർത്ഥിക്കയായിരുന്നു; പക്ഷേ പ്രയോജനമുണ്ടായിരുന്നില്ല. കാരണം അവരെ സഹായിക്കുവാൻ നമുക്കു (ജീവിച്ചിരിക്കുന്നവർക്കു) മാത്രമേ കഴിയൂ. അവരെ വിഴുങ്ങിയിരുന്ന അഗ്നി എന്നെ സ്പർശിച്ചതേയില്ല. എന്റെ കാവൽമാലാഖ ഒരു നിമിഷംപോലും എന്നെ വിട്ടകന്നു നിന്നിരുന്നില്ല. വേദനയനുഭവിക്കുന്ന ഈ ആത്മാക്കളോട്, അവരുടെ ഏറ്റവും വലിയ സഹനം എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ 'ദൈവത്തിനായുള്ള ദാഹം' എന്നാണവർ ഏകസ്വരത്തിൽ മറുപടി പറഞ്ഞത്..."