Saturday, November 5, 2011

മരണം എന്ന നിത്യസത്യം

                                          ഈ നവംബർ മാസത്തിൽ നാം തിരുസഭയോടൊത്ത്  മരണം എന്ന നിത്യസത്യത്തെപ്പറ്റി ധ്യാനിക്കുകയും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ പ്രത്യേകമാം വിധത്തിൽ ഓർമ്മിക്കുകയും  അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും  ചെയ്യുന്നു. 

ശാരീരികമരണത്തെപ്പറ്റി ഈശോ ഇപ്രകാരം പഠിപ്പിക്കുന്നു:

"മരണം നിമിത്തം ആത്മാക്കൾ അകറ്റപ്പെടുന്നില്ല.  അവർ ഒരു വലിയ കുടുംബമായിരിക്കും. ഒരു വലിയ ദൈവാലയത്തെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ.. അതിൽ ചിലയാളുകൾ പ്രാർത്ഥിക്കുന്നു; ചിലർ ജോലി ചെയ്യുന്നു. ആദ്യം പറഞ്ഞ കൂട്ടർ ജോലി ചെയ്യുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. രണ്ടാമത്തെക്കൂട്ടർ
പ്രാർത്ഥിക്കുന്നവർക്കു വേണ്ടിയും ജോലി ചെയ്യുന്നു. ഇങ്ങനെ തന്നെയാണ് ആത്മാക്കളുടേയും കാര്യം. ഭൂമിയിലായിരിക്കുന്ന നമ്മൾ ജോലി ചെയ്യുന്നു. അവർ തങ്ങളുടെ പ്രാർത്ഥന വഴി നമ്മെ സഹായിക്കുന്നുണ്ട്. എന്നാൽ അവരുടെ ശാന്തിക്കായി നമ്മുടെ സഹനങ്ങൾ നാം അർപ്പിക്കണം. മുറിയാത്ത ഒരു ചങ്ങലയാണത്. ആയിരുന്നവരേയും (മരിച്ചവരേയും)  ആയിരിക്കുന്നവരേയും (ജീവിച്ചിരിക്കുന്നവരേയും) തമ്മിൽ ബന്ധിപ്പിക്കുന്നത് സ്നേഹമാണ്. ആയിരുന്നവർ ആഗ്രഹിക്കുന്നതു പോലെ അവരോടൊപ്പം ചേരുന്നതിനായി ആയിരിക്കുന്നവർ നല്ലവരായിരിക്കണം."

ശുദ്ധീകരണസ്ഥലം



PRAYER

Eternal Father, I offer thee the Most Precious Blood of Thy Divine Son Jesus, in union with all the Holy Masses said throughout the world today, for all the Holy Souls in Purgatory, for sinners everywhere, sinners in the universal church, those in my own home and within my family. Amen.