Monday, July 29, 2019

പുരോഹിതാത്മാക്കൾക്കായി ഉപവസിച്ചു പ്രാർത്ഥിക്കുക

   ഹംഗറിയിലെ മിസ്സിസ്സ്‌ എലിസബത്ത് സാൻ്റോയ്ക്ക് 28-9-1962 ൽ ഈശോ നൽകിയ സന്ദേശം:     
       
       "ആരെങ്കിലും മരണമടഞ്ഞ ഒരു  പുരോഹിതൻ്റെ ആത്മാവിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിച്ചാൽ  മരണത്തിൻ്റെ  എട്ടാം ദിവസം ആ ആത്മാവ്  ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിതനാകും. ആര് ഈ ഉപവാസമെടുത്താലും ആത്മാവ് മോചിപ്പിക്കപ്പെടും. മരണം പ്രസാദവരാവസ്ഥയിൽ ആയിരിക്കണം. ഉപവാസമെടുക്കുന്ന ആൾ ഒരു നേരം റൊട്ടിയും വെളളവും മാത്രം  ഭക്ഷിച്ചു വേണം ഉപവസിക്കാൻ."

പരിശുദ്ധ അമ്മ: "എൻ്റെ വിമലഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയെ പ്രതി ആരെങ്കിലും എവിടെയെങ്കിലും മൂന്നു നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലിയാൽ ഞാൻ ഒരാത്മാവിനെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിക്കും. മാത്രമല്ല, നവംബർ മാസത്തിൽ ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലുമ്പോഴും പത്ത് ശുദ്ധീകരാത്മാക്കൾ മോചിതരാകും. എൻ്റെ മാതൃഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിൽ നിന്നു  വരുന്ന കൃപയുടെ ഫലം സഹനാത്മാക്കൾ തിരിച്ചറിയുകയും ചെയ്യും."