Saturday, September 10, 2011

വിശുദ്ധ മിഖായേലും ശുദ്ധീകരാത്മാക്കളും

 Purgatory Manuscript എന്ന  രേഖയില്‍ നിന്ന്:-)

                'തനതുവിധിയ്ക്കു ശേഷം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തേക്കു  നയിക്കുന്നത്  മുഖ്യദൂതനായ വിശുദ്ധ മിഖായേലാണ്. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥനകളർപ്പിക്കയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുയും ചെയ്യുന്നത് വിശുദ്ധ മിഖായേലിന്  ഏറ്റവും പ്രീതിയുളവാക്കുന്ന ഒരു കാര്യമാണ്. 

വി. മിഖായേലിന്റെ തിരുനാൾ ദിനത്തിൽ, വളരെയധികം ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തു നിന്നും മോചിതാകുന്നു; പ്രത്യേകിച്ച്, ജീവിതകാലത്ത്  വി. മിഖായേലിനോട് പ്രത്യേക ഭക്തിയുണ്ടായിരുന്നവർ. 

  മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കേണ്ടതുണ്ടെന്ന്  ഭൂമിയിലുള്ളവർ  ഓർക്കാറേയില്ല.  തങ്ങളുടെ പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളും മരണമടയുമ്പോൾ ഏതാനും ദിവസത്തെ കണ്ണീരും  കുറച്ചു പ്രാർത്ഥനകളും !!  അതോടെ തീർന്നു! പിന്നെ പാവപ്പെട്ട ആ ആത്മാക്കളെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഓർക്കാറില്ല. ഇത് ദൈവനീതിയെന്ന് വേണമെങ്കിൽ കരുതാം. കാരണം ഇവർ ജീവിച്ചിരുന്നപ്പോൾ തങ്ങളുടെ മരണമടഞ്ഞ പ്രിയപ്പെട്ടവരെ  ഇവരും ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല.' 

(19-ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിക്ക്, ഏതാനും വർഷങ്ങൾക്കുമുമ്പ് മരണമടഞ്ഞ ഒരു സഹ സന്യാസിനിയുടെ ആത്മാവ്  പ്രത്യക്ഷപ്പെട്ട്  ശുദ്ധീകരണ സ്ഥലത്തെപ്പറ്റി  നൽകിയ   വെളിപ്പെടുത്തലുകളാണ്   Purgatory Manuscript എന്ന രേഖ.)

Saturday, September 3, 2011

ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ

 ശുദ്ധീകരണസ്ഥലത്തു പോകാതെ നേരിട്ട് സ്വർഗ്ഗപ്രാപ്തി കൈവരിക്കുന്നവർ വളരെ വിരളമാണെന്നാണ്  ദൈവശാസ്ത്രജ്ഞന്മാർ പഠിപ്പിക്കുന്നത്.
ശുദ്ധീകരണസ്ഥലദർശനങ്ങൾ ലഭിച്ചിട്ടുള്ള വിശുദ്ധരുടെ അഭിപ്രായവും മറ്റൊന്നല്ല. 

St. James

അപ്പസ്തോലനായ വി. ജയിംസ്  (ചെറിയ യാക്കോബ്) നമുക്കൊരു എളുപ്പവഴി പറഞ്ഞു തരുന്നുണ്ട്, ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ:
"എന്റെ സഹോദരരേ, നിങ്ങളിൽ ഒരാൾ സത്യത്തിൽ നിന്നു വ്യതിചലിക്കുകയും വേറൊരാൾ അവനെ തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നെങ്കിൽ, പാപിയെ തെറ്റായ മാർഗ്ഗത്തിൽ നിന്നു പിന്തിരിപ്പിക്കുന്നവൻ തന്റെ ആത്മാവിനെ മരണത്തിൽ നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങൾ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ."

(യാക്കോബ് 5:19 - 20)

Thursday, September 1, 2011

പ്രാർത്ഥനാസഹായം

"നിങ്ങൾ എപ്പോഴെങ്കിലും  (നിങ്ങളറിയുന്നതോ അറിയാത്തതോ ആയ) ഒരാളിന്റെ മരണത്തെപ്പറ്റി അറിയാനിടയായാൽ മരണപ്പെട്ട ആളിനു വേണ്ടി ഒരു മനസ്താപ പ്രകരണവും മൂന്നു നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ചൊല്ലി കാഴ്ച വച്ചാൽ അത് ആ ആത്മാവിന് വലിയ സഹായമാകുന്നതാണ്."

"വിശുദ്ധ യൗസേപ്പിന്റെ ലുത്തിനിയ ചൊല്ലി  കാഴ്ച വയ്ക്കുന്നത് ശുദ്ധീകരണസ്ഥലത്തുള്ള വൈദികർക്ക് പ്രത്യേകമായ ആശ്വാസം നൽകുന്നു."


(പരിശുദ്ധ അമ്മയുടെ സന്ദേശം - വെറോനിക്ക ലൂക്കൻ വഴി നൽകപ്പെട്ടത്)