എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നമുക്ക് സഹായിക്കാനാവുക?
അതിനുള്ള ഒന്നാമത്തെ മാര്‍ഗം, അവര്‍ക്കായി എന്നും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുക എന്നതാണ്. ആഴ്ചയില്‍ ഒരു ദിവസത്തെ, സാധിക്കുമെങ്കില്‍ ഞായറാഴ്ച്ചത്തെ എല്ലാ പുണ്യപ്രവൃത്തികളും സഹനങ്ങളും ദണ്ഡവിമോചനങ്ങളും അവര്‍ക്കായി അര്‍പ്പിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും പുതുതായോ അസാധാരണമായോ ചെയ്യേണ്ടതില്ല എന്താണ് സാധാരണ ഒരു ദിവസം നാം ചെയ്യുക, അത് കാഴ്ച വെച്ചാല്‍ മതിയാകും.
പിന്നെയൊരു മാര്‍ഗം, അവര്‍ക്കായി കുര്‍ബാന അര്‍പ്പിക്കുക എന്നതാണ്. അവരെ മോചിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതാണ്.
പണത്തിന്‍റെ ബുദ്ധിമുട്ടു കൊണ്ട് കൂടുതല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാത്തവര്‍, ഈ നിയോഗത്തോടെ കഴിയുന്നത്ര ദിവ്യബലികളില്‍ പങ്കെടുക്കുക. വളരെ ചെറിയ വരുമാനക്കാരനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു: "ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ ഭാര്യ മരിച്ചു. അവള്‍ക്കായി പത്തു കുര്‍ബാന ഞാന്‍ ചൊല്ലിച്ചു. പിന്നീട് 1000 കുര്‍ബാനകള്‍ അവള്‍ക്കായി ഞാന്‍ കാഴ്ച വെച്ചു."
ധാരാളം ദണ്ഡവിമോചനമുള്ള ജപമാല ചൊല്ലുന്നതും ദണ്ഡവിമോചനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള "കുരിശിന്‍റെ വഴി" നടത്തുന്നതും ശുദ്ധീകരണാത്മാക്കളെ സഹായിക്കാനുള്ള വളരെ നല്ല മാര്‍ഗങ്ങളാണ്. വി. ജോണ്‍ മാസ്സിയാസ് 14 ലക്ഷത്തിലേറെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിച്ചത്, പ്രധാനമായും ജപമാല ചൊല്ലിക്കൊണ്ടും നിരവധി ദണ്ഡവിമോചനങ്ങള്‍ അവര്‍ക്കായി കാഴ്ച വെച്ചുകൊണ്ടുമാണ്.
എളുപ്പവും എന്നാല്‍ വളരെ ഫലപ്രദവുമായ മറ്റൊരു മാര്‍ഗം, ദണ്ഡവിമോചനമുള്ള കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍ (സുകൃതജപങ്ങള്‍) ആവര്‍ത്തിച്ച് ഉരുവിടുക എന്നതാണ്. ഒട്ടേറെപ്പേര്‍ ദിവസത്തില്‍ അനേകം പ്രാവശ്യം, "ഈശോയുടെ തിരുഹൃദയമേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു" എന്നോ "ഈശോയെ" എന്നാ ഒറ്റവാക്കോ ആവര്‍ത്തിച്ച് ഉരുവിടാറുണ്ട്. ചൊല്ലുന്നതിന് കടലുപോലെ അനുഗ്രഹം ലഭിക്കുന്നതും ശുദ്ധീകരണാത്മാക്കള്‍ക്ക് ഒത്തിരി ആശ്വാസം പകരുന്നതുമായ വളരെ നല്ല ഭക്തകൃത്യമാണത്.
"ഈശോയുടെ തിരുഹൃദയമേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു" എന്ന സുകൃതജപം ഒരു പ്രാവശ്യം ചൊല്ലുന്നവര്‍ 300 ദിവസത്തെ ദണ്ഡവിമോചനമാണ് നേടുന്നത്. അത് ഒരു ദിവസം, നൂറോ ഇരുന്നൂറോ അഞ്ഞൂറോ ആയിരമോ ഒക്കെ ചൊല്ലുന്നവര്‍ക്ക് എത്രയേറെ ആത്മാക്കളെയാണ് ശുദ്ധീകരണസ്ഥലത്തു മോചിപ്പിക്കാനാവുക? ഒരു മാസം മുഴുവനും തുടര്‍ന്നാല്‍ എത്ര വലുതായിരിക്കും അതിന്റെ ഫലം? ഒരു വര്‍ഷമോ? 50 വര്‍ഷമോ? ഈ സുകൃതം ചെയ്യാതിരുന്നാല്‍ നഷ്ടമാകുന്ന അനുഗ്രങ്ങളും സഹായവും വളരെയേറെയാണ്.