ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യം:
ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ഥിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എപ്പോഴും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍ നമ്മുടെ സഹോദരങ്ങളുടെ ആവശ്യം വലുതാകുംതോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുന്നു. ഈ പരസ്പരസഹായം നമ്മുടെ കഴിവനുസരിച്ചു ചെയ്യേണ്ട ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ്.
വിശന്നു പൊരിയുന്ന ഒരഗതിക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ആഹാരം നല്‍കാതിരിക്കുന്നതും അത്യാസന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുന്നതും നികൃഷ്ടമായ കാര്യങ്ങളാണ്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെക്കണ്ടിട്ട് സഹായ ഹസ്തം നീട്ടികൊടുക്കാതെ പോകുന്നതും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാതിരിക്കുന്നതും ഒരിക്കലും ക്ഷന്തവ്യമല്ല.
എങ്കില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളേക്കാള്‍ കൂടുതലായി അടിയന്തിരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത് ? ഭൂമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധീകരണസ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. നമുക്കു ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തരസഹായം അര്‍ഹിക്കുന്നവരല്ല. വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്കിലും ഇവരാരും തന്നെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വേദനയെക്കുറിച്ച് ചിന്തിക്കുന്നില്ല. എത്ര കഷ്ടം!! ഇവരേക്കാള്‍ കൂടുതലായി ആരാണ് നമ്മുടെ സഹായത്തിന് അര്‍ഹരായുള്ളവര്‍? നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഒക്കെ ഉണ്ടാവില്ലേ ഇവരില്‍?
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. അവരെയെല്ലാം സ്വര്‍ഗത്തില്‍ തന്റെ സന്നിധിയിലേക്കു കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇനി ദൈവത്തെ ധിക്കരിച്ച് വേദനിപ്പിക്കുക സാധ്യമല്ല.
ദൈവത്തിന്റെ നീതി, അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു. എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍, അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ്. അവരെ ആശ്വസിപ്പിക്കുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശക്തി ദൈവം നമുക്കാണ് തന്നിരിക്കുന്നത്. അവരെ സഹായിക്കുന്നത് ദൈവത്തിനു വളരെയധികം പ്രീതികരമാണ്. പരിശുദ്ധ അമ്മയും നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കണം എന്നാവശ്യപ്പെടുന്നു.
വിശുദ്ധാത്മാക്കള്‍ നമുക്ക് ആയിരം മടങ്ങായി തിരിച്ചു തരും
ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളുടെ വികാരത്തെപ്പറ്റി എന്താണു പറയുക? അവരെ മോചിപ്പിക്കുന്നവരോട് അവര്‍ക്കുള്ള നിസ്സീമമായ നന്ദി വിവരിക്കുക അസാദ്ധ്യമാണ്. തങ്ങളെ സഹായിച്ചവര്‍ക്ക് പ്രതിസമ്മാനം നല്‍കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെയും തീക്ഷ്ണതയോടെയും അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന് അത് തള്ളിക്കളയാനാവില്ല. ബൊളോഞ്ഞയിലെ വി. കാതറിന്‍ പറയുന്നത്, "എനിക്ക് വിശുദ്ധരില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്; എന്നാല്‍ അതിലേറെ അനുഗ്രഹങ്ങള്‍ ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളില്‍ നിന്നു ലഭിച്ചിട്ടുണ്ട്" എന്നാണ്.
ആ മൂന്നു മാസക്കാലം ഞാന്‍ അനുഭവിച്ചവ വിവരിക്കാന്‍ എനിക്കു ശക്തി പോരാ. ഈ സമയമത്രയും ആ ആത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ദുസ്സഹമായ വേദനകള്‍ കണ്ട് ഞാന്‍ സദാ കരയുകയും വിലപിക്കുകയും ചെയ്തിരുന്നു. എന്നെക്കണ്ട് അലിവു തോന്നിയ എന്‍റെ മദര്‍ സുപ്പീരിയര്‍,കൂടുതല്‍ കഠിനമായ പരിഹാരക്രിയകളനുഷ്ടിക്കാന്‍ ഉപദേശിച്ചു....
ഒടുവില്‍, മൂന്നു മാസത്തിനു ശേഷം ആ ആത്മാവ് അത്യന്ത ശോഭയോടെയും സന്തോഷത്തോടെയും സ്വര്‍ഗത്തിലേക്കു കരേറുന്നത് ഞാന്‍ ദര്‍ശിച്ചു... ആ സമയം അദ്ദേഹം എനിക്കു നന്ദി പറയുകയും ദൈവത്തോടൊത്തായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംരക്ഷണം എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു....."
(എന്തൊക്കെയായിരുന്നു ആ ബനഡിക്ടന്‍ സന്യാസിയുടെ പാപങ്ങള്‍? അതേക്കുറിച്ചും അദ്ദേഹം വിശുദ്ധയ്ക്ക് അറിവു നല്‍കി. വിശുദ്ധ പറയുന്നു: "അദ്ദേഹത്തിന്റെ സഹനത്തിനുള്ള ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം, ജീവിച്ചിരുന്നപ്പോള്‍ ദൈവഹിതത്തിനുപരിയായി അദ്ദേഹം സ്വന്തഹിതത്തിനു മുന്‍ഗണന നല്‍കി എന്നതാണ്. അതില്‍ത്തന്നെ, സ്വന്തം സല്‍പ്പേരു നിലനിര്‍ത്തുന്നകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു അദ്ദേഹം. സഹസന്യാസിമാരോടുള്ള ഉപവിയില്ലായ്മ (lack of charity)യായിരുന്നു രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണം, സൃഷ്ടികളോടുള്ള അതിരു കവിഞ്ഞ മമതയും... ")
ദൈവത്തിന്റെ നീതി, അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു. എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍, അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ്. അവരെ ആശ്വസിപ്പിക്കുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശക്തി ദൈവം നമുക്കാണ് തന്നിരിക്കുന്നത്. അവരെ സഹായിക്കുന്നത് ദൈവത്തിനു വളരെയധികം പ്രീതികരമാണ്. പരിശുദ്ധ അമ്മയും നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കണം എന്നാവശ്യപ്പെടുന്നു.
വിശുദ്ധാത്മാക്കള്‍ നമുക്ക് ആയിരം മടങ്ങായി തിരിച്ചു തരും
ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളുടെ വികാരത്തെപ്പറ്റി എന്താണു പറയുക? അവരെ മോചിപ്പിക്കുന്നവരോട് അവര്‍ക്കുള്ള നിസ്സീമമായ നന്ദി വിവരിക്കുക അസാദ്ധ്യമാണ്. തങ്ങളെ സഹായിച്ചവര്‍ക്ക് പ്രതിസമ്മാനം നല്‍കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെയും തീക്ഷ്ണതയോടെയും അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന് അത് തള്ളിക്കളയാനാവില്ല. ബൊളോഞ്ഞയിലെ വി. കാതറിന്‍ പറയുന്നത്, "എനിക്ക് വിശുദ്ധരില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്; എന്നാല്‍ അതിലേറെ അനുഗ്രഹങ്ങള്‍ ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളില്‍ നിന്നു ലഭിച്ചിട്ടുണ്ട്" എന്നാണ്.
വി. മര്‍ഗരീത്താ മറിയത്തിന്റെ (St.Margaret Mary Alacoque) ജീവിതത്തിലെ ഒരു സംഭവം വിശുദ്ധ തന്നെ വിവരിക്കുന്നു:
"ഒരിക്കല്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസം ഞാന്‍ സക്രാരിക്കു മുന്‍പില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ, അഗ്നിയാല്‍ വലയം ചെയ്യപ്പെട്ട ഒരാള്‍ പെട്ടെന്ന് എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ അവസ്ഥയില്‍ നിന്ന്, അതൊരു ശുദ്ധീകരണാത്മാവാണെന്നു ഞാനൂഹിച്ചു. ആ ആത്മാവിന്റെ അതിദയനീയാവസ്ഥ കണ്ട് ഞാന്‍ മനംനൊന്തു കരഞ്ഞു. താനൊരു ബനഡിക്ടന്‍ സന്യാസിയാണെന്നും ഒരിക്കല്‍ വിശുദ്ധയുടെ കുമ്പസ്സാരം കേട്ട് പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും അതിനുള്ള പ്രതിഫലമെന്നോണം, എന്റെ പ്രാര്‍ഥനകള്‍ വഴിയായി തന്റെ സഹനങ്ങള്‍ ലഘൂകരിക്കപ്പെടുവാന്‍ ദൈവം അനുവദിച്ചിരിക്കയാല്‍ എന്റെ പ്രാര്‍ഥന യാചിക്കാനാണ് വന്നതെന്നും മൂന്നു മാസക്കാലം എന്നാല്‍ കഴിയുന്ന പ്രാര്‍ഥനകളും പരിഹാരപ്രവൃത്തികളും അദ്ദേഹത്തിനായി അര്‍പ്പിക്കണമെന്നും സഹനങ്ങള്‍ ഏറ്റെടുക്കണമെന്നും ആഗതന്‍ അറിയിച്ചു. എന്റെ സുപ്പീരിയറുരുടെ അനുവാദം വാങ്ങിയശേഷം ഞാന്‍ അപ്രകാരം ചെയ്തു. ആ മൂന്നു മാസക്കാലം ഞാന്‍ അനുഭവിച്ചവ വിവരിക്കാന്‍ എനിക്കു ശക്തി പോരാ. ഈ സമയമത്രയും ആ ആത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ദുസ്സഹമായ വേദനകള്‍ കണ്ട് ഞാന്‍ സദാ കരയുകയും വിലപിക്കുകയും ചെയ്തിരുന്നു. എന്നെക്കണ്ട് അലിവു തോന്നിയ എന്‍റെ മദര്‍ സുപ്പീരിയര്‍,കൂടുതല്‍ കഠിനമായ പരിഹാരക്രിയകളനുഷ്ടിക്കാന്‍ ഉപദേശിച്ചു....