വി. ലൂയിസ് ബര്‍ട്രാന്‍ന്റി ന്റെ പിതാവ് അതീവ ഭക്തനായിരുന്നു. ഒരു കാര്‍ത്തുസിയന്‍ സന്യാസിയാകാന്‍ ആഗ്രഹിച്ചിരുന്ന അട്ദേഹം, ദൈവഹിതം അതല്ലെന്നു മനസ്സിലാക്കി വിവാഹാന്തസ്സില്‍ പ്രവേശിക്കുകയായിരുന്നു. അട്ദേഹം മരണമടഞ്ഞ പ്പോള്‍, ദൈവനീതിയെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്ന വി. ലൂയിസ്, പിതാവിനായി നിരവധി ദിവ്യബലികള്‍ അര്‍പ്പിക്കുകയും പരേതന്റെ ആത്മ ശാന്തിക്കായി തീക്ഷ്ണമായി പ്രാര്‍ഥിക്കുകയും ചെയ്തു.. എന്നാല്‍ പിതാവ് ശുദ്ധീകരണസ്ഥലത്തിലാണെന്ന് വി. ലൂയിസിന് വെളിപ്പെടുത്തപ്പെട്ടു. വി. ലൂയിസ്, തന്റെ പ്രാര്‍ത്ഥനകളും പരിഹാര പ്രവൃത്തികളും ഇരട്ടിപ്പിച്ചു. എന്നിട്ടും നീണ്ട 8 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അട്ദേഹത്തിന്റെ പിതാവ് ശുദ്ധീകരണസ്ഥലത്തില്‍ നിന്നു മോചിതനായത്.
പംഫ്ലുന എന്ന സ്ഥലത്തെ വിശുദ്ധയായ ഒരു കന്യാസ്ത്രി അനേകം കര്‍മലീത്താ
സന്യാസിനിമാരെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിച്ചിട്ടുണ്ട്. അവരില്‍
പലരും 30 മുതല്‍ 60 വര്ഷം വരെ ശുദ്ധീകരണസ്ഥലത്തില്‍ കഴിഞ്ഞവരാണത്രെ.
കര്‍മലീത്താ സന്യാസിനിമാര്‍ 30,40,60 വര്‍ഷങ്ങള്‍
ശുദ്ധീകരണസ്ഥലത്തില്‍ ആയിരുന്നെങ്കില്‍, ലോകത്തിലെ പ്രലോഭനങ്ങളുടെ മദ്ധ്യേ,
സ്വന്തമായ അനേകം ബലഹീനതകളില്‍ മുഴുകി കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കും?