(ഫാ. പോള്‍ സള്ളിവന്റെ Read Me or Rue it എന്ന സന്ദേശ ഗ്രന്ഥത്തില്‍ നിന്ന്)
ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള കത്തോലിക്കരുടെ ബോധ്യം സുദൃഡമാകയാല്‍ അതിനെപ്പറ്റി ആരും സംശയിക്കാന്‍ മുതിരുകയില്ല. ഈ സത്യം സഭയുടെ ആരംഭകാലം മുതല്‍ പഠിപ്പിച്ചു പോരുന്നതും സുവിശേഷ പ്രഘോഷണത്തിലൂടെ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുള്ള തുമാകുന്നു.
എങ്കിലും ഈ വിഷയത്തെപ്പറ്റിയുള്ള പലരുടെയും അറിവ് തീര്‍ത്തും ഉപരിപ്ലവമാണെന്ന് പറയാം. ഇവര്‍ കിഴുക്കാംതൂക്കായ ഒരു ഗിരിശൃംഗത്തിനരികിലൂടെ കണ്ണടച്ച് യാത്ര ചെയ്യുന്നവരെപ്പോലെയാണ്.
ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കേണ്ട കാലം കുറയ്ക്കാന്‍, അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ അറിവും അതിനെക്കുറിച്ചുള്ള ചിന്തയും വേണം. അതില്‍നിന്ന് രക്ഷപെടാന്‍ ദൈവം നല്‍കിയിട്ടുള്ള മാര്‍ഗം സ്വീകരിക്കുകയും വേണം.
എന്താണ് ശുദ്ധീകരണസ്ഥലം? വിശുദ്ധരായ സഭാപണ്ഡിതരില്‍ അഗ്രഗണ്യനായ വി. അഗസ്റിന്‍ പഠിപ്പിക്കുന്നു: "സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുന്നതിനു മുന്‍പ് പരേതരായ ആത്മാക്കളെ അവരുടെ പാപക്കറകളില്‍ നിന്ന് ശുദ്ധീകരിക്കുന്നതിനായി, ലോകത്തില്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതും ഭയാനകവുമായ അഗ്നിയിലൂടെ കടത്തിവിടുന്നു. ആത്മാക്കളെ ശുദ്ധീകരിക്കാനും നിര്‍മലരാക്കാനും വേണ്ടിയുള്ളതാണെങ്കിലും, ഈ ലോകത്തില്‍ വെച്ചു സഹിക്കുന്ന വേദനകളെക്കാള്‍ വളരെ ശക്തമാണത്."
എത്ര കാലം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടി വരും എന്നത് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:
1. അവരുടെ പാപങ്ങളുടെ എണ്ണം ;
2. എത്ര മാത്രം ദുരുദ്ദേശത്തോടെയും മനപ്പൂര്‍വമായും അവ ചെയ്തു ?
3 ചെയ്ത പാപങ്ങള്‍ക്ക് ജീവിതകാലത്ത് പരിഹാരം ചെയ്തുവോ ഇല്ലയോ, ചെയ്ത പരിഹാരത്തിന്റെ തോത് തുടങ്ങിയവ
4. മരണശേഷം അവര്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ അളവ്.
വളരെ തീര്‍ച്ചയായി പറയാവുന്ന ഒരു കാര്യം, ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു ചെലവഴിക്കുന്ന കാലം നാം കരുതുന്നതിലുമൊക്കെ വളരെയധികമാണ് എന്നതത്രെ.