Monday, July 16, 2012

Read Me or Rue it - 6

ശുദ്ധീകൃത  ആത്മാക്കള്‍  നമ്മുടെ ശുദ്ധീകരണ കാലയളവ്‌ കുറയ്ക്കും 

          ശുദ്ധീകൃത  ആത്മാക്കള്‍,  തങ്ങളെ സഹായിക്കുന്നവരുടെ ശുദ്ധീകരണ കാലയളവ്‌ ഹൃസ്വവും ലളിതവുമാക്കും. സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും       അവര്‍     ശ്രമിക്കും.
  
    ഡൊമിനിക്കന്‍ സഭാംഗമായ മാസ്സിയാസിലെ വാഴ്ത്തപ്പെട്ട ജോണിന്  ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു.  അദ്ദേഹം തന്‍റെ പ്രാര്‍ത്ഥന വഴി, പ്രത്യേകിച്ച്, ജപമാല പ്രാര്‍ത്ഥന വഴി 14 ലക്ഷം ആത്മാക്കളെയാണ്     ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിച്ചത്.  ഇതിനു പ്രത്യുപകാരമായി, അവര്‍    അദ്ദേഹത്തിന്റെ
 ജീവിതകാലത്ത് അത്യത്ഭുതകരമായ അനുഗ്രഹങ്ങള്‍ നേടിക്കൊടുക്കുകയും മരണ വേളയില്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ച് സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകയും ചെയ്തു.  ഇത് സ്ഥിരീകരിക്കപ്പെട്ട ഒരു സത്യമായി സഭ അംഗീകരിക്കുകയും വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.