സങ്കീർത്തനം 121
1. പർവതങ്ങളിലേക്കു ഞാൻ
കണ്ണുകൾ ഉയർത്തുന്നു;
എനിക്കു സഹായം എവിടെ നിന്നു വരും?
2. എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ച
കർത്താവിൽ നിന്ന്.
3. നിൻ്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ
ഉറക്കം തൂങ്ങുകയില്ല.
4. ഇസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
5. കർത്താവാണ് നിൻ്റെ കാവൽക്കാരൻ;
നിനക്കു തണലേകാൻ അവിടുന്ന്
നിൻ്റെ വലതു ഭാഗത്തുണ്ട്.
6. പകൽ സൂര്യനോ രാത്രി ചന്ദ്രനോ
നിന്നെ ഉപദ്രവിക്കുകയില്ല.
7. സകല തിന്മകളിലും നിന്ന് കർത്താവ്
നിന്നെ കാത്തു കൊളളും;
അവിടുന്ന് നിൻ്റെ ജീവൻ സംരക്ഷിക്കും.
8. കർത്താവ് നിൻ്റെ വ്യാപാരങ്ങളെ
ഇന്നുമെന്നേയ്ക്കും കാത്തുകൊളളും.
