(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിയിലൂടെ നൽകിയ സന്ദേശം)
"യഥാർത്ഥ വിശ്വാസത്തിൽ നിന്നും അകന്ന് അപകടസാദ്ധ്യതയിലേക്ക് എൻ്റെ കുഞ്ഞുമക്കൾ വഴുതിപ്പോകുന്ന സമയമാണിത്. സന്യസ്തരുടെ ഇടയിൽപ്പോലും തെറ്റുകൾ പ്രചരിക്കപ്പെടുന്നു. അവ ശ്രദ്ധിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്നു. അവ പത്രങ്ങളിലും മറ്റും നിമിഷങ്ങൾക്കുളളിൽ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുന്നു. വിശ്വാസ സത്യങ്ങൾ അതിൻ്റെ വ്യക്തതയിലും പൂർണതയിലും പ്രചരിപ്പിക്കുവാൻ സഹായിക്കുന്ന മാദ്ധ്യമങ്ങൾ ഇക്കാലഘട്ടത്തിൻ്റെ വലിയ ആവശ്യമാണ്.
അതുകൊണ്ട് പ്രാർത്ഥനയോടെ, ജാഗരൂകതയോടെ, ശക്തമായ വിശ്വാസത്തോടെ തിരുസഭാപഠനങ്ങൾക്ക് ചെവി പാർത്തിരിക്കുക എന്നതും ഇന്നിൻ്റെ ഒരാവശ്യമാണ്. മാർപ്പാപ്പായുടെ പഠനങ്ങളെ ശ്രദ്ധിക്കുവാനും നിങ്ങളുടെ കത്തോലിക്കാ വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവായ വിശ്വാസപ്രമാണം ഏറ്റുചൊല്ലുവാനും പോൾ ആറാമൻ പാപ്പായാൽ വിരചിതമായ വിശ്വാസസംഹിതയെക്കുറിച്ച് ധ്യാനിക്കുവാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ദൈവവചനം വിശ്വസിച്ച്, പാലിച്ച്, സ്നേഹിച്ച്, ജീവിച്ച് നിങ്ങൾക്കു മാതൃകയായ നിങ്ങളുടെ അമ്മയുടെ യഥാർത്ഥ വിശ്വാസത്തിൽ നിങ്ങൾ ആയിരിക്കുവിൻ.."
