ഗ്ളോറിയ പോളോയുടെ അനുഭവസാക്ഷ്യം
(കൊളംബിയായിലെ ഒരു ദന്തഡോക്ടറായിരുന്നു ഗ്ളോറിയ പോളോ എന്ന സമർത്ഥയായ യുവതി. 1995 മെയ് മാസത്തിൽ അവൾ ഒരപകടത്തിൽപ്പെട്ടു. നല്ല മഴയുള്ള ഒരു ദിവസം, ഭർത്താവിനോടും ബന്ധുവായ ഒരു യുവാവിനോടുമൊപ്പം, ഉപരിപഠനത്തിനാവശ്യമായ ചില പുസ്തകങ്ങൾ തേടി ലൈബ്രറിയിലേയ്ക്കു പോയ അവർക്കു മൂവർക്കും മിന്നലേറ്റു. ഭർത്താവ് കാറിൽത്തന്നെ ഇരുന്നതിനാൽ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ബന്ധുവായ യുവാവ് തൽക്ഷണം മരിച്ചു. ഗ്ളോറിയയുടെ ശരീരം ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞുപോയി. Clinically dead ആയ അവസ്ഥയിൽ അവൾ Near Death Experience' (NDE) എന്ന പ്രതിഭാസത്തിലൂടെ കടന്നുപോവുകയും മൂന്നു ദിവസത്തോളം കോമയിലായിരുന്ന ശേഷം ജീവിതത്തിലേക്കു തിരികെ വരികയും ചെയതു. അവളുടെ ആത്മാവ് ശരീരം വിട്ടപ്പോൾ, നിത്യവിധിയാളനായ യേശുനാഥന്റെ മുമ്പിൽ ആനയിക്കപ്പെടുകയും അവളുടെ ചെറുതും വലുതുമായ ഓരോ ചെയ്തിയും പരിശോധിക്കപ്പെടുകയും ചെയ്തു. അവൾക്കുണ്ടായ അനുഭവങ്ങൾ അവൾ പങ്കു വയ്ക്കുന്നു.)

"മിന്നലേറ്റയുടൻ തന്നെ വലിയൊരു പ്രകാശത്തിനുള്ളിലേക്കു കടക്കുന്ന അനുഭവം എനിക്കുണ്ടായി. വലിയ സന്തോഷവും സമാധാനവും തോന്നി. താഴെയായി എന്റെ കത്തിക്കരിഞ്ഞ ശരീരം വൈദ്യുതിപ്രവാഹത്തിന്റെ ശക്തിയാൽ ചാടുന്നതു ഞാൻ കണ്ടു...
വിവരണാതീതമായ ആ പ്രകാശത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഞാൻ മരിച്ചിരിക്കുവെന്ന ബോദ്ധ്യം എന്നിലേക്കു വന്നു. ഞാൻ എന്നോടു തന്നെ പറഞ്ഞു; "ഓ, ദൈവമേ, എന്റെ കുഞ്ഞുങ്ങൾ!! അവരെ വേണ്ടവിധം നോക്കാൻ സമയമില്ലാതിരുന്ന, എപ്പോഴും തിരക്കിലായിരുന്ന ഈ അമ്മയെപ്പറ്റി അവരെന്തു കരുതും?"
ഞാൻ മുകളിലേക്കു പോയ്ക്കൊണ്ടിരിക്കവേ, ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ കണ്ടു. എല്ലാവരുടേയും ഉള്ളിലുള്ള ചിന്തകളും വികാരങ്ങളും എനിക്കു കാണാൻ കഴിഞ്ഞു.... എല്ലാവരോടും എനിക്ക് അതിയായ സ്നേഹം തോന്നി. മുമ്പ് ഞാൻ ഇങ്ങനെ ആയിരുന്നില്ല. വളരെ അസൂയാലുവും സ്വാർത്ഥയുമായിരുന്ന ഞാൻ, ആരേയും എന്തിനേയും വിമർശിച്ചിരുന്നു.
പെട്ടെന്ന്, എന്റെ ഭർത്താവിന്റെ ഹൃദയഭേദകമായ കരച്ചിൽ ഞാൻ കേട്ടു. "ഗ്ളോറിയ, പോകരുതേ, തിരിച്ചു വരൂ... നമ്മുടെ കുഞ്ഞുങ്ങൾ... തിരിച്ചു വരൂ..." ആ സമയം, തിരികെ പോകുവാൻ ദൈവം എന്നെ അനുവദിച്ചു; എനിക്കതിന് ഒട്ടും മനസ്സില്ലായിരുന്നെങ്കിലും...
ഞാൻ തിരിച്ചു വന്ന് എന്റെ ശരീരത്തിനുള്ളിൽ കടന്ന ആ നിമിഷം, കത്തിക്കരിഞ്ഞ ശരീരത്തിന്റെ എല്ലാ വേദനകളും അനുഭവിക്കാൻ തുടങ്ങി. എന്റെ ദുരഭിമാനത്തിനും അഹങ്കാരത്തിനും കിട്ടിയ തിരിച്ചടി അതിലും ഭയങ്കരമായിരുന്നു. തികച്ചും 'ലോകത്തിന്റേതു' മാത്രമായി ജീവിച്ച ഒരു സ്ത്രീയായിരുന്നു ഞാൻ. ഒരു എക്സിക്യൂട്ടീവ്, ബുദ്ധിമതി, കഠിനാദ്ധ്വാനി, ഫാഷൻപ്രേമി, ഇതെല്ലാമായിരുന്ന ഞാൻ, ശരീരവും സൗന്ദര്യവും സംരക്ഷിക്കുവാൻ മണിക്കൂറുകൾ തന്നെ ചെലവഴിച്ചിരുന്നു... എനിക്കു മനോഹരമായ മാറിടങ്ങൾ ഉണ്ടായിരുന്നു; എന്റെ കാലുകൾ വടിവൊത്തതും മനോഹരങ്ങളുമായിരുന്നു. അവ മറ്റുള്ളവരെ കാണിക്കുന്നതിൽ എന്താണു തെറ്റ് എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞിരുന്നു.. എന്നാലിപ്പോഴിതാ, ഞാൻ അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്ന ഈ അവയവങ്ങൾ, ധാരാളം പണവും സമയവും ചെലവഴിച്ച് കരുതലോടെ സംരക്ഷിച്ചിരുന്ന ഈ അവയവങ്ങൾ, ഏറ്റവും വിരൂപമായ അവസ്ഥയിലായിരിക്കുന്നു..
കത്തിക്കരിഞ്ഞ എന്റെ ശരീരത്തിന്മേൽ ഡോക്ടർമാർ അവരുടെ പരിശ്രമങ്ങളാരംഭിച്ചു... കരിഞ്ഞുപോയ കോശങ്ങൾ നീക്കം ചെയ്യുന്ന സർജറിക്കായി എനിക്ക് അനസ്തീഷ്യ തന്നപ്പോൾ വീണ്ടും എനിക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായി; ശരീരത്തിൽ നിന്നും വീണ്ടും ഞാൻ പുറത്തു കടന്നു. സർജന്മാർ എന്റെ ശരീരത്തിന്മേൽ സർജറി ചെയ്യുന്നത് ഞാൻ കണ്ടു... പെട്ടെന്ന് ദൈവവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി ഞാൻ ചിന്തിക്കാൻ തുടങ്ങി. വല്ലാത്തൊരു ഭയം എന്നെ പിടികൂടി. (ഞാനൊരു ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്നു. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിന് ഏറ്റവും കുറച്ചു സമയമെടുക്കുന്ന വൈദികൻ ഏതെന്നു തിരക്കി കണ്ടുപിടിച്ച് ആ പള്ളിയിലായിരുന്നു ഞായറാഴ്ചകളിൽ ഞാൻ പോയിരുന്നത്)
ആ സമയം ധാരാളം പിശാചുക്കൾ എന്റെ ചുറ്റും കൂടാൻ തുടങ്ങി.. അതോടൊപ്പം ഓപ്പറേഷൻ മുറിയുടെ ഭിത്തികളിലൂടെ അനേകം മനുഷ്യരും കടന്നു വരാൻ തുടങ്ങി. ആദ്യനോട്ടത്തിൽ സാധാരണ മനുഷ്യരെപ്പോലെ തോന്നിച്ചെങ്കിലും പെട്ടെന്നു തന്നെ അവരുടെ മുഖങ്ങളിലെ വിദ്വേഷവും ക്രൂരതയും ഞാൻ കണ്ടു.. ഭയന്നുവിറച്ച ഞാൻ, അവരിൽ നിന്നു രക്ഷപ്പെടാനായി എന്റെ ശരീരത്തിലേക്കു കടക്കാൻ ശ്രമിച്ചെങ്കിലും അത് എന്നെ സ്വീകരിച്ചില്ല. ഞാൻ ഓപ്പറേഷൻ മുറിയ്ക്കു പുറത്തേക്കു കടന്നു.. ഭിത്തികളിലൂടെത്തന്നെ...
പെട്ടെന്നു തന്നെ ഞാൻ കടുത്ത അന്ധകാരത്തിൽ നിപതിച്ചതുപോലെ എനിക്കനുഭവപ്പെട്ടു. ഏതൊക്കെയോ ഇരുട്ടു തുരങ്കങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നതുപോലെ എനിക്കു തോന്നി. ഒടുവിൽ ദുർഗന്ധം വമിക്കുന്ന ഒരു ദ്വാരത്തിലേക്ക് ഞാൻ വലിച്ചെടുക്കപ്പെട്ടു.. അവിടെ ധാരാളം മനുഷ്യരുണ്ടായിരുന്നു. കൂടുതലും ചെറുപ്പക്കാർ... പല്ലുകടിയും ദൈവദൂഷണങ്ങളും ഞാൻ കേട്ടു.. എന്റെ ആത്മാവിന്റെ നാശമാണിതെന്ന് എനിക്കു മനസ്സില്ലായി. പൂർണ്ണമായും ആ ദ്വാരത്തിനകത്താകുന്നതിനു മുമ്പ് ആരോ എന്റെ പാദങ്ങളിൽ പിടിച്ചു പുറത്തേക്കു വലിച്ചു..... ഞാൻ വളരെ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി; "ഇതെന്താണ്? എന്നെ എന്തിനാണ് ഇവിടേക്കു കൊണ്ടുവന്നത്? ഞാൻ പാപങ്ങളൊന്നും ചെയ്തിട്ടില്ല; ഞാൻ മോഷ്ടിച്ചിട്ടില്ല, ആരേയും കൊന്നിട്ടില്ല; ഞാനൊരു കത്തോലിക്കയാണ്; ഞായറാഴ്ചകളിൽ ഞാൻ പള്ളിയിൽ പോകാറുണ്ട്; എന്റെ ജീവിതത്തിലാകെ അഞ്ചു ഞായറാഴ്ചക്കുർബാനകൾ മാത്രമാണ് മുടങ്ങിയിട്ടുള്ളത്, ഞാൻ പാവങ്ങളെ ധാരാളം സഹായിച്ചിട്ടുണ്ട്... എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ...."
അങ്ങനെ ഞാൻ നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ, വളരെ മൃദുവായ, മാധുര്യമേറിയ ഒരു സ്വരം ഞാൻ കേട്ടു. "കൊള്ളാം, അപ്പോൾ നീയൊരു കത്തോലിക്കയാണ്, അല്ലേ? ശരി, കൽപ്പനകൾ ഏതൊക്കെയെന്ന് എന്നോടു പറയുക."
ഒരു ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്ന എന്റെ പരിഭ്രാന്തി ഊഹിച്ചു നോക്കുക. കൽപ്പനകൾ പത്താണെന്ന് എനിക്കറിയാമായിരുന്നെങ്കിലും അതിന്നപ്പുറമൊന്നും അറിയില്ലായിരുന്നു!!
ഒന്നാമത്തെ കൽപ്പന സ്നേഹമാണെന്ന് എന്റെ അമ്മ പറയാറുള്ള കാര്യം പെട്ടെന്നെന്റെ ഓർമ്മയിൽ വന്നു. ദൈവത്തെ സ്നേഹിക്കുക; അയൽക്കാരെയും സ്നേഹിക്കുക. ഈ ഉത്തരം നൽകിയപ്പോൾ ആ സ്വരം വീണ്ടും ചോദിച്ചു; "കൊള്ളാം, നീയീ കൽപ്പനകൾ പാലിച്ചുവോ?"

ആകെ ആശയക്കുഴപ്പത്തിലായ ഞാൻ വിക്കി വിക്കി പറഞ്ഞു; "ഞാൻ.... ഉവ്വ്...ഉവ്വ്..."
എന്നാൽ ആ മനോഹര ശബ്ദം പറഞ്ഞു: "ഇല്ല!!!"
ആ ഇല്ല എന്ന വാക്കിന്റെ ശക്തിയിൽ ഞാൻ വീണ്ടും ഇടിവെട്ടേറ്റതുപോലെയായി..
യേശുനാഥന്റെ ദുഃഖിതമായ മുഖം അപ്പോൾ ഞാൻ കണ്ടു. അവിടുന്ന് തുടർന്നു: "ഇല്ല; എല്ലാറ്റിനുമുപരിയായി നിന്റെ ദൈവത്തെ നീ സ്നേഹിച്ചില്ല. നിന്റെ അയൽക്കാരെ അത്രപോലും സ്നേഹിച്ചില്ല. നീ നിന്നെത്തന്നെ ഒരു ദൈവമാക്കി; നിനക്കെന്തെങ്കിലും അടിയന്തിരമായി വേണ്ടപ്പോൾ, അല്ലെങ്കിൽ നിന്റെ ദുരിതങ്ങളിൽ മാത്രം നീ ദൈവത്തെ ഓർമ്മിച്ചു. അപ്പോഴൊക്കെ നീ കരഞ്ഞു,മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചു, നൊവേന ചൊല്ലി, നേർച്ചകൾ നേർന്നു... പക്ഷേ അവയൊന്നും പാലിക്കപ്പെട്ടില്ല.
നീ ഓർക്കുന്നുണ്ടോ, കുട്ടിയായിരുന്നപ്പോൾ, നിന്റെ കുടുംബം ദാരിദ്ര്യത്തിലായിരുന്നപ്പോൾ, നീ മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചിരുന്നു; ദൈവമേ, ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കര കയറ്റണേ, പഠിച്ച് ഉന്നതനിലയിലെത്താൻ എന്നെ അനുഗ്രഹിക്കണേ, ഞാൻ നിത്യം ബലിയർപ്പണത്തിനു പോകാം, ജപമാല ചൊല്ലാം... അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങൾ !! എന്നിട്ട് നീ ഉയർന്നനിലയിലെത്തിയപ്പോൾ അവ പാലിച്ചുവോ?"
എന്റെ ഒരു പ്രാർത്ഥന ദൈവം എന്നെ കാണിച്ചുതന്നു. എന്റെ ആദ്യത്തെ കാർ വാങ്ങുന്ന സമയം... ഞാൻ വളരെ വിനീതയായി പ്രാർത്ഥിച്ചു; "കർത്താവേ, പഴയതാണെങ്കിലും വേണ്ടില്ല, ഒരു ചെറിയ കാർ വാങ്ങാനുള്ള അനുഗ്രഹം തരണേ.." ഞാനാഗ്രഹിച്ചത് അവിടുന്ന് അനുവദിച്ചു. എന്നാൽ ഞാൻ നന്ദി പറഞ്ഞില്ലെന്നു മാത്രമല്ല, എട്ടു ദിവസങ്ങൾക്കു ശേഷം അവിടുത്തെ ദുഷിച്ചു സംസാരിക്കുക കൂടി ചെയ്തു..
പഠിച്ചു ഡോക്ടറാവുകയും തൽഫലമായി സമൂഹത്തിൽ എന്റെ സ്റ്റാറ്റസ് ഉയരുകയും പണക്കാരിയാവുകയും ചെയ്യുന്നതിനനുസരിച്ച് ഞാൻ ദൈവത്തിൽ നിന്നകലുകയായിരുന്നു. മാത്രമല്ല, ജ്യോതിശാസ്ത്രം മുതലായ ലൗകിക കാര്യങ്ങളിൽ ആകൃഷ്ടയായി അവയുടെ പുറകേ പോകാൻ തുടങ്ങി...
തുടർന്ന്, പത്തുകൽപ്പനകൾ ഏതെല്ലാം വിധത്തിലാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അവിടുന്ന് കാണിച്ചുതന്നു."