മരണാനന്തര ജീവിതം - ഈശോയുടെ പ്രബോധനം:
ഈശോ പറയുന്നു: "ജനിച്ച മനുഷ്യരെല്ലാവരും മരിക്കും; എന്നാല്‍ ജീവിതം മരണത്തോടുകൂടെ അവസാനിക്കുന്നില്ല. വേറൊരു രൂപത്തില്‍ അത് തുടരുന്നു. നീതിമാന്മാരായിരുന്നവര്‍ക്ക് പ്രതിസമ്മാനത്തോടുകൂടെ അത് എന്നേക്കും നിലനില്‍ക്കുന്നു. ദുഷ്ടരായിരുന്നവര്‍ക്ക് ശിക്ഷയായും തുടരുന്നു. ഒരു വിധിയുണ്ടാകുമെന്നുള്ള അറിവ് നിങ്ങളുടെ ഈ ജീവിതത്തെ മരവിപ്പിച്ചുകളയരുത്; മരണ സമയത്തും അരുത്. ഈ അറിവ്, ഒരു പ്രചോദനവും ഒരു നിയന്ത്രണവുമായിത്തീരണം. നന്മ ചെയ്യാനുള്ള പ്രചോദനം; ദുഷിച്ച വികാരങ്ങളില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തുന്ന നിയന്ത്രണം.. അതിനാല്‍, സത്യദൈവത്തിന്റെ യഥാര്‍ത്ഥ സ്നേഹിതരായിത്തീരുക. ഭാവിജീവിതത്തില്‍ ദൈവത്തെ ലഭിക്കാന്‍ അര്‍ഹതയുണ്ടാകണം എന്ന ലക്ഷ്യത്തോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക..."
(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന് )