സമ്പൂര്‍ണ്ണ ജപമാല നിത്യവും ചൊല്ലാമെന്നു സമ്മതിക്കുന്ന അംഗങ്ങളുടെ ഒരു സമൂഹമാണ് ജപമാലാ സഹോദരസംഘം. (Rosary Confraternity)
ജപമാലാ സഹോദരസംഘത്തിന്റെ ആരംഭം മുതല്‍ക്കേ അതിനെ കൂടുതല്‍ വിശേഷാനുഗ്രഹങ്ങള്‍ കൊണ്ട് സമ്പന്നമാക്കുവാന്‍ സഭയുടെ നിധികള്‍ തുറന്നിട്ടില്ലാത്ത ഒരു മാര്‍പാപ്പയും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഈ സഹോദരസംഘത്തോടുള്ള വലിയ മതിപ്പ് കാണിക്കുന്നതിനായി അതില്‍ അംഗമായി ചേരുകയായിരുന്നു പാപ്പാമാരുടെ പതിവ്. തിരുസഭയിലെ മറ്റേതൊരു സഹോദരസംഘത്തെക്കാളുപരി ജപമാലാ സഹോദരസംഘത്തിന് കൂടുതല്‍ ദണ്ഡവിമോചനങ്ങള്‍ സമ്മാനിക്കപ്പെട്ടിട്ടുണ്ട് . അവയില്‍ ചിലത് താഴെക്കൊടുക്കുന്നു.
1) സഹോദരസംഘത്തില്‍ ചേരുന്ന ദിവസം അംഗങ്ങള്‍ക്ക് ഒരു പൂര്‍ണദണ്ഡവിമോചനം നേടാവുന്നതാണ്. മരണസമയത്തും അവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
2) അംഗങ്ങള്‍ ചൊല്ലുന്ന 5 രഹസ്യങ്ങളുടെ ഓരോ 3 ഗ്രൂപ്പിനും 10 വര്‍ഷത്തെയും 400 ദിവസത്തെയും ദണ്ഡവിമോചനം നേടാം.
3) യേശുവിന്റെയും മാതാവിന്റെയും പരിശുദ്ധ നാമം അംഗങ്ങള്‍ ഭക്തിയോടെ ഓരോ തവണ ഉച്ചരിക്കുമ്പോഴും 7 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കും.
4) ഭക്തി മൂലവും ഒരു നല്ല മാതൃക കാണിക്കുന്നതിനായും ജപമാല പരസ്യമായി ധരിക്കുന്നവര്‍ക്ക് 100 ദിവസത്തെ ദണ്ഡവിമോചനം നേടാം.